കോഴിയിറച്ചി വില കുതിച്ചുയരുന്നു

By Web DeskFirst Published May 26, 2017, 6:51 PM IST
Highlights

കോഴിക്കോട്: റംസാന്‍ മാസമെത്തിയതിനു പിറകെ സംസ്ഥാനത്ത് കോഴിയിറച്ചി വിലയും കുതിച്ചുയരുകയാണ്. ഒരാഴ്ച മുമ്പ് വരെ 140 മുതല്‍ 160 രൂപയായിരുന്നു ഒരു കോഴിയുടെ വില. പക്ഷെ ഒരാഴ്ചയ്ക്കുള്ളില്‍ അത് കുത്തനെ ഉയരുകയായിരുന്നു. 220 രൂപയാണ് ഇപ്പോള്‍ ഒരു കിലോ കോഴിക്ക് ഈടാക്കുന്നത്.

നോമ്പ് കാലത്ത് കോഴിയിറച്ചിക്ക് ഡിമാന്‍റ് കൂടും എന്നതു കൊണ്ട് തന്നെയാണ് വില വര്‍ധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികള്‍ക്കു നേരത്തേ കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളും വില കൂടാന്‍ കാരണമായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നോമ്പ് കാലത്ത് ഇതിനു മുമ്പും കോഴിയിറച്ചിക്ക് വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ളതു പോലെ ഇത്രയും വര്‍ധന ഇതുവരെയുണ്ടായിട്ടില്ല. ഒറ്റയടിക്ക് 60 രൂപയോളമാണ് കോഴിയുടെ വിലയില്‍ വര്‍ധനവുണ്ടായത്.

click me!