
രോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തുന്നതിനായി കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം കൈവരിയ്‌ക്കുന്നതിനായാണ് കേരള കായികക്ഷമതാ മിഷന്‍ എന്ന പേരില്‍ പുതിയ പദ്ധതി വുന്നത്. നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും കായികക്ഷമതയും ആരോഗ്യവും കൈവരിയ്‌ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിയമസഭയില്‍ കായികവകുപ്പ് മന്ത്രി എ സി മൊയ്‌തീനാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളുടെയും പങ്കാളിത്തം ഉറപ്പാക്കുവിധമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. കായികപരിശീലന പരിപാടികളും ആരോഗ്യശീലങ്ങളും ആരോഗ്യത്തെക്കുറിച്ചുള്ള പൊതു അവബോധവും ജീവിതചര്യകളും ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉണ്ടാകുക. പദ്ധതി നടപ്പിലാക്കുന്ന കേരള കായികക്ഷമതാ മിഷന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam