വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിൽ വിറ്റാമിന്‍ ബി12 നിർണായകമാണ്. നാഡികളുടെ ശരിയായ പ്രവർത്തനത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്.

വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ പരിചയപ്പെടാം.
പാല്‍
ഫാറ്റ് കുറഞ്ഞ പശുവിന്‍ പാലില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും.
തൈര്
തൈരില്‍ നിന്നും ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും. കൂടാതെ ഇവയില്‍ കാത്സ്യവും പ്രോബയോട്ടിക് ഗുണങ്ങളും അടങ്ങിയിരിക്കുന്നു.
പനീര്‍
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ പനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചീസ്
ചീസ് കഴിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും.
ഇഡ്ഡലി, ദോശ
പുളിപ്പിച്ച മാവ് കൊണ്ട് തയ്യാറാക്കുന്ന ഇഡ്ഡലി, ദോശ തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
സോയ മിൽക്ക്
സോയ മിൽക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ബദാം പാല്‍
ബദാം പാല്‍ കുടിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ഓട്സ് മില്‍ക്ക്
ഓട്സ് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
മഷ്റൂം
മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam