നന്നായി ഉറങ്ങാൻ ഒഴിവാക്കേണ്ട 4 ശീലങ്ങൾ

By Web TeamFirst Published Jan 19, 2019, 10:28 PM IST
Highlights

ഉറക്കമില്ലായ്മ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. പ്രമേഹം, പൊണ്ണത്തടി, രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ ഉറക്കമില്ലായ്മയിലൂടെ പിടിപെടാം. നന്നായി ഉറങ്ങാൻ ഒഴിവാക്കേണ്ട നാല് ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉറക്കമില്ലായ്മ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ നിരവധി അസുഖങ്ങളാകും പിടിപെടുക. ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ട് . അതിനാല്‍ ഉറക്കം ഒരാള്‍ക്ക് അത്രമേല്‍ പ്രധാനപ്പെട്ടതാണ്. 

ഹൃദ്രോഗത്തിനുള്ള സാധ്യത മുതല്‍ ആര്‍ത്രൈറ്റസ്, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, വിഷാദം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുന്ന തകരാറുകള്‍ തുടങ്ങിയ പല മാനസിക ശാരീരിക പ്രശ്നങ്ങളുമുണ്ടാകാം. നന്നായി ഉറങ്ങാൻ ഒഴിവാക്കേണ്ട നാല് ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

അത്താഴം വെെകി കഴിക്കരുത്...

അത്താഴത്തിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. നല്ല ദഹനം ഉറക്കം സുഖമാകാന്‍ അത്യാവശ്യമാണ്. ഒന്നും കഴിക്കാതെയുമിരിക്കരുത്.

മുറിയിൽ ടിവിയോ കമ്പ്യൂട്ടറോ പാടില്ല...

നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈററിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

ചായ, കാപ്പി എന്നിവ ഒഴിവാക്കാം...

ഉറങ്ങുന്നതിന് മുന്‍പ് ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാല്‍ കുടിയ്ക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും.

മനസിനെ അലട്ടുന്ന കാര്യങ്ങള്‍ ചിന്തിക്കരുത്...

മനസ്സിനെ അലട്ടുന്ന കാര്യങ്ങള്‍ ഉറങ്ങുന്ന സമയം ഓര്‍ക്കാതെ ഇരിക്കുക. സങ്കടകരമായ കാര്യങ്ങൾ കൂടുതൽ വിഷമിപ്പിക്കുകയേയുള്ളൂ. 

click me!