നാരങ്ങ അധികം കഴിച്ചാൽ ഉണ്ടാകുന്നത്

First Published Jul 25, 2018, 8:19 AM IST
Highlights
  • ചെറുനാരങ്ങ എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഉപയോ​ഗിക്കാറുണ്ട്.
  • ചെറുനാരങ്ങ മൈഗ്രേനുള്ള (തലവേദന) കാരണമാകുന്നുണ്ട്.

ചെറുനാരങ്ങ എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഉപയോ​ഗിക്കാറുണ്ട്.  ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ചെറുനാരങ്ങ ഒരു പോലെ സഹായകവുമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും തടി കുറയ്ക്കാനുമെല്ലാം നാരങ്ങ ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. , ഇതിനൊപ്പം ചില പാര്‍ശ്വഫലങ്ങളും ചെറുനാരങ്ങയ്ക്കുണ്ട്. അതിനെ കുറിച്ചും കൂടി അറിഞ്ഞിരിക്കണം. 

ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസിനുളള ഒരു കാരണമാണ് ചെറുനാരങ്ങാനീര്. ആസിഡ് റിഫ്ളക്സ് എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ആസിഡ് വയര്‍, ഈസോഫാഗസ് എന്നിവയെ വേര്‍പെടുത്തിയിരിയ്ക്കുന്ന മസിലുകളെ ദുര്‍ബലമാക്കും ഇതാണ് ആസിഡ് റിഫ്ളക്സ്നു കാരണമാകുന്നത്. ചെറുനാരങ്ങ മൈഗ്രേനുള്ള (തലവേദന) കാരണമാകുന്നുണ്ട്. ഇതിലെ തൈറാമിന്‍ എന്ന അമിനോആസിഡാണ് കാരണമാകുന്നത്. അമിനോആസിഡ് പെട്ടെന്നു തന്നെ രക്തം തലച്ചോറിലേയ്‌ക്കെത്താനുള്ള കാരണമാകുന്നു. ഇത് മൈഗ്രേന് കാരണമാകും.

ചെറുനാരങ്ങ ഡയൂററ്റിക്കാണ്‌. ഇത്‌ കുടിയ്‌ക്കുന്നത്‌ മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്‌ക്കും ശരീരത്തില്‍ നിന്നും അമിതമായ മൂത്രം പോകുന്നത്‌ സോഡിയവും അമിതമായി നഷ്ടപ്പെടാന്‍ കാരണമാകും. ശരീരത്തിന്‌ ആവശ്യമായ അളവില്‍ സോഡിയം പ്രധാനമാണ്‌. മൂത്രം അമിതമായി പോകുന്നത്‌ ശരീരത്തില്‍ നിന്നും കൂടുതല്‍‌ അളവില്‍ വെള്ളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ നാരങ്ങ ആവശ്യത്തിന് മാത്രം ഉപയോ​ഗിക്കുന്നതാണ് നല്ലത്. 

click me!