ദിവസവും രാവിലെ നെയ്യ് കഴിക്കും, അത്താഴം ഏഴ് മണിക്ക് കഴിക്കും ; മലൈകയുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്

Published : Jun 05, 2025, 10:24 PM IST
saif ali khan hotel brawl case malaika arora warns by court for non bailable warrant

Synopsis

തീവ്രമായ വർക്ക്ഔട്ടുകളും മികച്ച ഡയറ്റ് പ്ലാനുകളുമാണ് മലെെക പിന്തുടരുന്നത്. ദിവസവും രാവിലെ നെയ്യ് കഴിക്കാറുണ്ടെന്ന് മലെെക പറയുന്നു. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതും തന്റെ ശീലങ്ങളിലൊന്നാണ് അവർ പറയുന്നു.

ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിമാരിലൊരാളാണ് മലൈക അറോറ. തീവ്രമായ വർക്ക്ഔട്ടുകളും മികച്ച ഡയറ്റ് പ്ലാനുകളുമാണ് മലെെക പിന്തുടരുന്നത്. ദിവസവും രാവിലെ നെയ്യ് കഴിക്കാറുണ്ടെന്ന് മലെെക പറയുന്നു. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതും തന്റെ ശീലങ്ങളിലൊന്നാണ് അവർ പറയുന്നു.

ഹോർമോൺ ബാലൻസ് മുതൽ മാനസികാരോ​ഗ്യത്തിന് വരെ എല്ലാത്തിനും ഉറക്കം അത്യാവശ്യമാണെന്നും മലെെക പറയുന്നു. വാട്ടർ തെറാപ്പി എന്നത് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. എല്ലാ ദിവസവും വാട്ടർ തെറാപ്പി ചെയ്യാറുണ്ടെന്നും കൂടെ. ധ്യാനം, യോഗ, ശരിയായ ഭക്ഷണം എന്നിവയാണ് ആരോ​ഗ്യത്തിനായി ശ്രദ്ധിക്കുന്നതെന്നും മലെെക പറയുന്നു.

ശരീരഭാരവും മാനസികാരോഗ്യവും നിലനിർത്തുന്നതിനായി ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് പിന്തുടരുന്നയാളാണ് മലൈക. കൃത്യമായ ഡയറ്റ് പിൻതുടരുന്നതിനൊപ്പം തന്നെ, മിതമായ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നതാണ് മലൈകയുടെ മറ്റൊരു രീതി.

ഒരു ദിവസത്തിലെ എന്റെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്കാണ്. പിന്നെ ഞാൻ ഭക്ഷണം കഴിക്കാറില്ല. അതിനുശേഷം അടുത്ത ദിവസം വരെ ഒന്നും കഴിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. രാവിലെ നേരത്തെ എഴുന്നേൽക്കും. നെയ്യ് കഴിച്ചാണ് ഞാൻ ഉപവാസം അവസാനിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 നാണ് എന്റെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്. അതാണ് എന്റെ പ്രധാന ഭക്ഷണമെന്നും മലെെക പറയുന്നു.

ഭക്ഷണം എപ്പോഴും ബൗളിൽ ആണ് കഴിക്കാറുള്ളത്. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ പ്ലേറ്റിനെക്കാൾ നല്ലത് ബൗൾ ആണെന്നും മലൈക പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ