തലമുടി സംരക്ഷണ ഉല്പന്നത്തിന്‍റെ പരസ്യത്തിന് ഹിജാബണിഞ്ഞ് മോഡല്‍

Published : Jan 21, 2018, 02:56 PM ISTUpdated : Oct 05, 2018, 12:06 AM IST
തലമുടി സംരക്ഷണ ഉല്പന്നത്തിന്‍റെ പരസ്യത്തിന് ഹിജാബണിഞ്ഞ് മോഡല്‍

Synopsis

മുടിയുടെ സൗന്ദര്യസംരക്ഷണ ഉല്പന്നത്തിന്‍റെ പരസ്യത്തിന് ഹിജാബ് ധരിച്ച് മോഡല്‍. സൗന്ദര്യ ഉല്പന്നങ്ങളുടെ പരസ്യചരിത്രത്തില്‍ ആദ്യമായാണ് ഒരു മോഡല്‍ മുടി കാണിക്കാതെ ഹിജാബ് ധരിച്ചെത്തുന്നത്. സൗന്ദര്യ സങ്കല്പങ്ങളുടെ ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ലോറിയല്‍ കമ്പനി‍. 

തങ്ങളുടെ ഏറ്റവും പുതിയ ഹെയര്‍ കെയര്‍ കാമ്പെയിന് അവര്‍ മോഡലായി തിരിഞ്ഞെടുത്തത് ലെയ്‌സസ്റ്റര്‍ സ്വദേശിനിയായ അമീന ഖാനെയാണ്. മുടിയൊന്നും പുറത്തുകാണിക്കാതെ ഹിജാബ് ധരിച്ച് അവര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. 'മുടി സംരക്ഷണം സ്വയം പരിചരണത്തിന്‍റെ ഒരുഭാഗമാണ് ' എന്നും അമീന പറയുന്നു.  

 

 

ബ്യൂട്ടി ബ്ലോഗറായ അമീനക്ക് 5,70,000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സാണ് ഉള്ളത്. ലോറിയാലിനെ പോലുള്ള ഒരു  വലിയ ബ്രാന്‍ഡ് മുടി പുറത്തുകാണിക്കാത്തവരും മുടി സംരക്ഷിക്കുന്നവരാണെന്ന് ചിന്തിക്കുകയും,ഒരു പുതിയ ചുവടുവെയ്പിന് ധൈര്യം കാണിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് അമീന. 

 

 

20 വയസ്സുള്ളപ്പോള്‍ മുതലാണ് അമീന ഹിജാബ് ധരിക്കാന്‍ ആരംഭിച്ചത്.  എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ സ്ത്രീത്വത്തിന്‍റെ ഒരു ഭാഗമാണ് മുടിയും. മുടി സ്റ്റൈലിങ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. മുടി സംരക്ഷണത്തിനായിട്ടുള്ള ഉല്പന്നങ്ങള്‍ മുടിയില്‍ പരീക്ഷിക്കാനും താല്പര്യപ്പെടുന്നു.

 

മുടിക്ക് നല്ല മണമുണ്ടാകണമെന്നും ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം ഞാനാരാണെന്നുള്ളതിന്റെ പ്രകാശനമാണ്. 'ഗെയിം ചെയിഞ്ചറെ'ന്നാണ്  ലോറിയാലിന്റെ പുതിയ കാമ്പെയ്ന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചുകൊണ്ട് അമീന കുറിച്ചത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!