മരുന്നില്ലാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാം; വീട്ടിലുണ്ട് ചില ഒറ്റമൂലികൾ

By Web TeamFirst Published Jan 18, 2019, 5:26 PM IST
Highlights

കൊളസ്‌ട്രോള്‍ കുറയ്ക്കാൻ സ്ഥിരമായി മരുന്ന് കഴിക്കുന്നവരെ കണ്ടിട്ടുണ്ട്. മരുന്ന് കഴിക്കാതെ  വീട്ടിലെ ചില ഭക്ഷണങ്ങൾ കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാനാകും. 

കൊളസ്ട്രോൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോ​ഗം, വ്യായാമമില്ലായ്മ ഇവയൊക്കെയാണ് കൊളസ്ട്രോൾ പിടിപെടാനുള്ള പ്രധാനകാരണങ്ങൾ.

 കൊളസ്ട്രോൾ കുറയ്ക്കാൻ സ്ഥിരമായി മരുന്ന് കഴിക്കുന്നവരുണ്ട്. മരുന്ന് കഴിക്കാതെ ഭക്ഷണം നിയന്ത്രിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നതാണ് ഏറെ നല്ലത്. വീട്ടിൽത്തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. 

മോര്...

മോര് സ്ഥിരമായി ഉപയോ​ഗിക്കാറുണ്ടല്ലോ. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മോര്. പാട കളഞ്ഞ മോര് സംഭാരമായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. കൊളസ്ട്രോൾ കൂട്ടുന്ന ബെൽ ആസിഡുകളുടെ പ്രവർത്തനത്തെ തടയാൻ ഇവയ്ക്കാകും. 

കാന്താരിമുളക്...

ഏറെ ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലൊരു മരുന്നാണ് കാന്താരിമുളക്. ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. മോരിലോ കറികളിലോ ചേർത്ത് കഴിക്കാം.

നെല്ലിക്ക...

ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. കൊളസ്ട്രോൾ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക സഹായിക്കും. 

ഇഞ്ചി...

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഇഞ്ചി വെള്ളം. വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ അകറ്റുകയും മലബന്ധം, ​ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. ഇഞ്ചി വെറുതെ ചവച്ചു കഴിക്കുന്നതും ചായയിൽ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. 

സോയാബീൻ... 

ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ സോയാബീനും സോയാമിൽക്കും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഗ്രീൻ ടീ.. 

​ഗ്രീൻ ടീയിലെ ആന്റി ഓക്സിഡന്റ്സ് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും. 

 കഴിക്കേണ്ട ഭക്ഷണങ്ങൾ...

  1. പയറുവർഗങ്ങൾ ധാരാളം കഴിക്കുക.

  2. അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും നല്ലതാണ്.

  3. ഓട്സും ബാർലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

  4. ആപ്പിൾ, മുന്തിരി, ഓറഞ്ചു പോലുള്ള സിട്രസ് പഴങ്ങൾ ധാരാളം കഴിക്കുക.

click me!