ലോകത്ത് ഏറ്റവും വിലയേറിയ ഭക്ഷണം; ടീസ്പൂണിന് വേണം 25 ലക്ഷം

By Web DeskFirst Published Jan 27, 2017, 12:30 PM IST
Highlights

അല്‍ബിനോ മത്സ്യത്തിന്റെ മുട്ട കൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവത്തിനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വില. ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കേണ്ടി വരും ഇത് കഴിക്കാന്‍, അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ എന്നാണ് ശരിക്കും പറഞ്ഞാല്‍ ഈ 'ചമ്മന്തിയുടെ' വില. 

അല്‍ബിനോ മത്സ്യത്തിന്റെ മുട്ടയോടപ്പം ഭക്ഷണത്തിന്‍റെ രുചിക്കായി 22 കാരറ്റ് സ്വര്‍ണവും ചേര്‍ക്കുന്നുണ്ട്. ഇതാണ് ഭക്ഷണത്തിനെ ലോകത്തിലേ ഏറ്റവും വിലയേറിയ ഭക്ഷണം ആക്കുന്നത്. ഒരു കിലോ കവിയാറിന് 3 ലക്ഷം ഡോളറാണ് വില. ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ. 

റൊട്ടിക്കുമൊപ്പം കഴിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് വൈറ്റ് ഗോള്‍ഡ് കവിയാര്‍. സ്വര്‍ണ്ണം ചേര്‍ത്തില്ലെങ്കിലും പൈസയ്ക്ക് വലിയ കുറവൊന്നും ഇല്ല അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാറിന് ഏകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് സ്വര്‍ണ്ണം ചേര്‍ക്കാത്ത കവിയാറിന്‍റെ വില. പക്ഷെ അതിനിടയില്‍ തെക്കന്‍ കാസ്പിയന്‍ കടലില്‍ മാത്രം കാണപ്പെടുന്ന അല്‍ബിനോ മത്സ്യം വംശനാശഭീഷണിയിലാണ്.

click me!