നോ ഷേവ് നവംബര്‍; ഇത് വെറും ഫ്രീക്കന്‍ പരിപാടി അല്ല..അതുക്കും മേലേ

Published : Nov 04, 2016, 03:29 PM ISTUpdated : Oct 04, 2018, 11:59 PM IST
നോ ഷേവ് നവംബര്‍; ഇത് വെറും ഫ്രീക്കന്‍ പരിപാടി അല്ല..അതുക്കും മേലേ

Synopsis

പക്ഷേ എന്താണ് നോ ഷേവ് നവംബര്‍ എന്ന് യഥാര്‍ത്ഥത്തില്‍ പലര്‍ക്കും അറിയില്ല. നാട്ടിലെ ഫ്രീക്കന്മാരോട് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം ഈ മാസം താടിവടിക്കേണ്ട എന്നതാണ് എന്നാണ്. പക്ഷെ അതുമാത്രമാണോ നോ ഷേവ് നവംബര്‍, അല്ലെന്നാണ് ഇതിനെക്കുറിച്ചുള്ള യഥാര്‍ത്ഥ്യം.

ക്യാന്‍സറിനേക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ക്യാന്‍സര്‍ രോഗികള്‍ക്കായി ധനസമാഹരണം നടത്തുക എന്നതാണ് നോ ഷേവ് നവംബറിന്‍റെ വലിയ ലക്ഷ്യം.  ഒരുമാസം ഷേവ് ചെയ്യാതിരുന്നാല്‍ ലാഭിക്കുന്ന പണം ക്യാന്‍സര്‍ രോഗികള്‍ക്കു സംഭാവന ചെയ്യുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. 

ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈസഹായം നല്‍കാന്‍ വേണ്ടിയാണു നോ ഷേവ് നവംബറിനു തുടക്കം കുറിച്ചത്. പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.

2009 നവംബര്‍ ഒന്നുമുതലായിരുന്നു നോ ഷേവ് നവംബര്‍ ആരംഭിച്ചത്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി, പ്രിവന്‍റ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടക്കുന്നത്. 

തുടക്കത്തില്‍ വെറും അമ്പത് അംഗങ്ങള്‍ മാത്രമായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണമായിരുന്നു നോഷേവ് നവംബറിനെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിച്ചത്. 

ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നായി പതിനായിരക്കണക്കിന് ആളുകള്‍ ഈ ക്യാംപെയിന്‍റെ  ഭാഗമാണ്. ക്യാപെയ്‌ന്റെ ഭാഗമാകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം  www.no-shave.org   എന്ന സൈറ്റിലെത്തി സ്വന്തം പേര്‍ രജിസ്റ്റര്‍ ചെയ്യണം. 

ഇതാണു ക്യാപെയ്‌ന്‍റെ ഭാഗമായ ആദ്യ നടപടി. പിന്നീടു താടിവടിക്കാതെ ഒരുമാസം കഴിയുക. നവംബര്‍ 30 നു ഒരു ഫോട്ടോ എടുത്ത് ഇവര്‍ക്ക് ഇവര്‍ക്കു നല്‍കണം. ക്യാംപെയിന്‍ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിനു നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഷേവ് ചെയ്യാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
ബ്രേക്ഫാസ്റ്റിന് ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്