
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ അപൂർവ അണ്ഡാശയ ശസ്ത്രക്രിയയിലൂടെ 32 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. 24കാരിയായ യുവതിയേയാണ് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്.
11 മാസത്തോളമായി അണ്ഡാശയത്തിലുണ്ടായിരുന്ന മുഴയാണ് നീക്കം ചെയ്തത്. വൈദ്യശാസ്ത്ര ചരിത്രത്തിൽ തന്നെ ഇത്രയും വലിയ മുഴ നീക്കം ചെയ്തിട്ടുണ്ടോയെന്ന് സംശയമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു.
10 നവജാത ശിശുക്കളുടെ ഭാരത്തിനു തുല്യമായ മുഴയാണ് നീക്കം ചെയ്തതെന്നും ഡോക്ടർമാർ പറഞ്ഞു. മുഴ വലുതാകാൻ തുടങ്ങിയതോടെ യുവതിയുടെ ആന്തരിക അവയവങ്ങൾ വരെ തകരാറിലായിത്തുടങ്ങിയിരുന്നു. യുവതിയ്ക്ക് നടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനും വരെ തടസം നേരിടുകയും ചെയ്തിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം യുവതി സുഖംപ്രാപിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ യുവതിയുടെയും ആശുപത്രിയുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam