ഗർഭകാലത്ത് വേദന സംഹാരി കഴിച്ചാൽ സംഭവിക്കുന്നത്

Published : Oct 29, 2018, 11:04 AM ISTUpdated : Nov 03, 2018, 10:40 AM IST
ഗർഭകാലത്ത് വേദന സംഹാരി കഴിച്ചാൽ സംഭവിക്കുന്നത്

Synopsis

ഗർഭകാലത്ത് വേദന സംഹാരി കഴിക്കാറുണ്ടോ. ​ഗർഭിണികൾ വേദന സംഹാരി കഴിക്കുന്നത് കുഞ്ഞിന്റെ വളർച്ചക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന് പഠനം. ഡെൻമാർക്കിലെ ആറസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

​ഗർഭകാലത്ത് വേദന സംഹാരി കഴിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന പെൺകുട്ടികളിൽ യൗവനാരംഭം നേരത്തെയാകുമെന്ന് പഠനം. ​ഗർഭകാലത്ത് വേദന സംഹാരി കഴിച്ചാൽ കുഞ്ഞിന്റെ വളർച്ചക്കും അത് കൂടുതൽ ദോഷം ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. ​ഗർഭിണി ആയിരിക്കവേ പാരസെറ്റാമോൾ കഴിച്ച സ്ത്രീകളുടെ പെൺമക്കളിൽ ആർത്തവ ലക്ഷണങ്ങൾ, സ്തനങ്ങളിലെ മാറ്റം, മുഖക്കുരു, രോമവളർച്ച എന്നിവ സാധാരണത്തേക്കാൾ മൂന്ന് മാസം മുമ്പ് സംഭവിക്കാമെന്ന് പഠനത്തിൽ പറയുന്നു.

ഡെൻമാർക്കിലെ ആറസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. അമേരിക്കൻ ജേർണൽ ഒാഫ് എപ്പിഡിമിയോളജിയിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗർഭിണിയായി പന്ത്രണ്ട് ആഴ്ച്ചയിലധികം പാരസെറ്റാമോൾ കഴിക്കുന്നവരുടെ മക്കളിൽ ഇത് അല്പം കൂടി നേരത്തെയാകാമെന്നും പഠനത്തിൽ പറയുന്നു.

ഒന്നരയോ മൂന്നോ മാസം മുമ്പ് ആർത്തവം സംഭവിക്കുന്നത് അത്ര പ്രാധാന്യമില്ലെങ്കിലും പാരസെറ്റാമോൾ ഉപയോഗവും ഇതിനെ ബാധിക്കുന്നുവെന്നത് ശ്രദ്ധയിലെടുക്കേണ്ട കാര്യമാണെന്ന് ​ഗവേഷകയായ ആന്ദ്രസ് ഏണസറ്റ് പറയുന്നു. ഒരു ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. നേരത്തെ യൗവനം ആരംഭിക്കുന്നത്  പിന്നീട് അമിതവണ്ണം, ഡയബറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ,  സ്തനാർബുദം തുടങ്ങിയ ​ഗുരുതര രോ​ഗങ്ങൾ ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!