വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും മാതാപിതാക്കള്‍ ചെയ്യാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍!

By Web DeskFirst Published Mar 17, 2017, 2:38 PM IST
Highlights

ഇത് വാട്ട്സ്ആപ്പിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ കാലമാണ്. ജീവിതത്തില്‍ എന്തു നടന്നാലും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയെന്നതാണ് ചിലരുടെ ഹോബി. എന്നാല്‍ കുട്ടികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യരുതെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം...

1, കുളിപ്പിക്കുന്ന ചിത്രങ്ങള്‍- 

കുട്ടികളെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്. ഈ ചിത്രങ്ങള്‍ പിന്നീട് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലായിരിക്കും. 

2, കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന വിവരം മറ്റുള്ളവരെ അറിയിക്കേണ്ട- 

ഫേസ്ബുക്കിലും മറ്റും ചെക്കിങ് ഇന്‍ എന്ന സൗകര്യം ഉള്ളതുകൊണ്ട്, നിങ്ങള്‍ എവിടെയായിരിക്കുമെന്ന് പെട്ടെന്ന് രേഖപ്പെടുത്താം. കുട്ടികളുമൊത്ത് പുറത്തു യാത്ര ചെയ്യുന്ന വിവരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. 

3, കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പ്രൊഫൈല്‍ വേണ്ട-

ചിലര്‍ കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ഉണ്ടാക്കാറുണ്ട്. ഇതുവഴി ചിത്രങ്ങളും ഷെയര്‍ ചെയ്യും. കുട്ടികളുടെ പോണ്‍ സൈറ്റുകള്‍ വ്യാപകമായ ഇക്കാലത്ത് നിങ്ങളുടെ കുട്ടികളുടെ ചിത്രം തെറ്റായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. 

4, കുട്ടികളുടെ എല്ലാ വിവരങ്ങളും മറ്റുള്ളവരെ അറിയിക്കേണ്ട-

കുട്ടികളുടെ എല്ലാ വിവരങ്ങളും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവരുണ്ട്. ഇത് അത്ര നല്ല കാര്യമല്ല. ഈ വിവരങ്ങള്‍ നിങ്ങളോട് ശത്രുതയുള്ളവര്‍ ദുരുദ്ദേശപരമായി ഉപയോഗിച്ചേക്കാം...

click me!