മാഗി ന്യൂഡില്‍സില്‍ ലെഡ്? വിവാദങ്ങള്‍ക്കിടയില്‍ അറിയാം ചില കാര്യങ്ങള്‍...

Published : Jan 10, 2019, 02:36 PM IST
മാഗി ന്യൂഡില്‍സില്‍ ലെഡ്? വിവാദങ്ങള്‍ക്കിടയില്‍ അറിയാം ചില കാര്യങ്ങള്‍...

Synopsis

മനുഷ്യശരീരത്തെ പ്രശ്‌നത്തിലാക്കുന്ന 10 രാസപദാര്‍ത്ഥങ്ങളില്‍ ഒന്നായി ലെഡിനെ ലോകാരോഗ്യ സംഘടന തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്രമാത്രം മാരകമായ വിപത്തുകള്‍ക്ക് കാരണാകുന്നു എന്നതുകൊണ്ട് തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഒരു 'വിഷം' ആയിട്ടുതന്നെയാണ് ആരോഗ്യവിദഗ്ധര്‍ ലെഡിനെ പരിഗണിക്കുന്നത്

മാഗി ന്യൂഡില്‍സില്‍ 'ലെഡ്' അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ഒടുവില്‍ വിഷയം കോടതി വരെയും എത്തി. തങ്ങളുടെ ഉത്പന്നത്തില്‍ അത്തരത്തിലുള്ള ഒരു പദാര്‍ത്ഥവുമില്ലെന്ന് മാഗി ന്യൂഡില്‍സ് നിര്‍മ്മാതാക്കളായ നെസ്ലേ വാദിച്ചു. കേന്ദ്രസര്‍ക്കാരാണ് മാഗിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നത്. 

മണ്ണിലും വെള്ളത്തിലും നാം ജീവിക്കുന്ന ഭൂമിയിലെ മിക്കയിടങ്ങളിലുമെല്ലാം ലെഡിന്റെ അംശങ്ങളുണ്ട്. എന്നാല്‍ ഇത് നമ്മള്‍ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയാല്‍ എന്തുതരത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക?

ലെഡ് ഉണ്ടാക്കുന്ന വിപത്തുകള്‍...

ഭക്ഷണത്തിലൂടെ ഒറ്റയടിക്ക് വലിയ അളവില്‍ ലെഡ് ശരീരത്തിലെത്താനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ അല്‍പാല്‍പമായി ശരീരത്തിലെത്തിയാലും മതി, ഇത് നമ്മളെ തകര്‍ക്കുന്ന വില്ലനായി മാറാന്‍. ഭക്ഷമത്തിന് പുറമെ, നമ്മുടെ നിത്യജീവിതത്തിലെ വിവിധ പരിസരങ്ങളില്‍ നിന്നും ലെഡ് ശരീരത്തിലെത്താനുള്ള സാധ്യതകളേറെയാണ്. ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ പിന്നെ ദീര്‍ഘകാലത്തേക്ക് എല്ലിലും പല്ലിലുമെല്ലാമായി ലെഡ് സൂക്ഷിക്കപ്പെടുന്നു. ക്രമേണ ഇത് ഓരോ വിപത്തുകളും ഉണ്ടാക്കുന്നു.

കുഞ്ഞുങ്ങളിലാണെങ്കില്‍ പ്രത്യക്ഷമായ മാനസികാരോഗ്യപ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നതത്രേ. പഠനത്തോട് വിമുഖത, സാമൂഹ്യജീവിതം നയിക്കാന്‍ കഴിയാതിരിക്കുക, ബുദ്ധി നേരാംവണ്ണം പ്രവര്‍ത്തിക്കാതിരിക്കുക- അങ്ങനെ പോകുന്നു പ്രശ്‌നങ്ങള്‍

ശാരീരികമായ പ്രശ്‌നം മാത്രമല്ല, ഗുരുതരമായ മാനസികമായ പ്രശ്‌നങ്ങള്‍ക്കും ലെഡ് വഴിവച്ചേക്കാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.  തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ആണ് ലെഡ് കാര്യമായി ബാധിക്കുക. പ്രത്യേകിച്ച് കുട്ടികളിലാണ് എളുപ്പത്തില്‍ ഇത് പ്രശ്‌നമുണ്ടാക്കുന്നത്. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നതിനാലാണ് മാനസികമായ ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നത്. ഇതിന് പുറമെ കരള്‍, വൃക്ക എന്നീ അവയവളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും ലെഡ് കാരണമാകുന്നു. 

ഐ.എച്ച്.എം.ഇ (ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവല്യൂഷന്‍) 2016ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, ലക്ഷക്കണക്കിന് പേരുടെ ജീവനാണ് ലെഡ് എന്ന വിഷാംശത്തിന്റെ ആക്രമണത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അനേകം മനുഷ്യരില്‍ മാനസിക- ശാരീരിക വൈകല്യവും കണ്ടെത്തി. കുഞ്ഞുങ്ങളിലാണെങ്കില്‍ പ്രത്യക്ഷമായ മാനസികാരോഗ്യപ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നതത്രേ. പഠനത്തോട് വിമുഖത, സാമൂഹ്യജീവിതം നയിക്കാന്‍ കഴിയാതിരിക്കുക, ബുദ്ധി നേരാംവണ്ണം പ്രവര്‍ത്തിക്കാതിരിക്കുക- അങ്ങനെ പോകുന്നു പ്രശ്‌നങ്ങള്‍. 

വിളര്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ അസാധാരണത്വങ്ങള്‍- ഇങ്ങനെ നിരവധിയായ ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും. മനുഷ്യശരീരത്തെ പ്രശ്‌നത്തിലാക്കുന്ന 10 രാസപദാര്‍ത്ഥങ്ങളില്‍ ഒന്നായി ലെഡിനെ ലോകാരോഗ്യ സംഘടന തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്രമാത്രം മാരകമായ വിപത്തുകള്‍ക്ക് കാരണാകുന്നു എന്നതുകൊണ്ട് തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഒരു 'വിഷം' ആയിട്ടുതന്നെയാണ് ആരോഗ്യവിദഗ്ധര്‍ ലെഡിനെ പരിഗണിക്കുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ