
ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ് ഉപ്പൂറ്റിവേദന. പലകാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റി വേദന കൂടുതലും കാണുന്നത്. ആദ്യമേ ചികിത്സിച്ചാൽ പെട്ടെന്ന് മാറാവുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നടക്കുന്നതിനോ, നില്‍ക്കുന്നതിനോ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേക്കാം. ചിലർക്ക് രാവിലെ എഴുന്നേറ്റ ഉടൻ ഉപ്പൂറ്റി വേദന തോന്നാറുണ്ട്. കുറച്ച് നേരം വേദന നിൽക്കും പിന്നീട് വേദന ഉണ്ടാവുകയുമില്ല.
അൽപനേരം വിശ്രമിച്ചശേഷം നടന്നാല്‍ വീണ്ടും വേദന വരാം. കാലിന്റെ അടിയിലെ തൊലിയിലേക്കും മാംസപേശികളിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തിൽ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാർബിള്‍ ടൈലുകളിൽ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ നേരം നിൽക്കുകയോ ചെയ്താലും ഈ പ്രശ്നം വരാം.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉപ്പൂറ്റിയിൽ വേദന അനുഭവപെടുക, എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന തോന്നുക,അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും, ഓടുമ്പോഴും വേദന ഉണ്ടാവുക എന്നിവയാണ് ഉപ്പൂറ്റി വേദനയുടെ പ്രധാനലക്ഷണങ്ങൾ. ഐസ് ക്യൂബ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കും. ഇരുപത് മിനിറ്റെങ്കിലും മസാജ് ചെയ്യുക. തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗത്ത് കറക്കി തിരുമ്മുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ ഏറെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam