ജനിക്കാൻ പോകുന്ന കുട്ടി എങ്ങനെയിരിക്കുമെന്ന് അറിയാനാകും!

Web Desk |  
Published : Jan 24, 2018, 12:49 PM ISTUpdated : Oct 04, 2018, 04:32 PM IST
ജനിക്കാൻ പോകുന്ന കുട്ടി എങ്ങനെയിരിക്കുമെന്ന് അറിയാനാകും!

Synopsis

ഒരു കുഞ്ഞ് ജനിച്ചാൽ അത് ആരെപ്പോലെ ഇരിക്കും എന്ന ചര്‍ച്ച നിങ്ങള്‍ കേട്ടിട്ടില്ലേ? കുഞ്ഞ് അച്ഛനെപ്പോലെയാണ് അല്ലെങ്കിൽ അമ്മയെപ്പോലെയാണ് എന്നൊക്കെ പറയുന്നവരുണ്ട്. എന്നാൽ ജനിക്കുന്നതിന് മുമ്പ് കുഞ്ഞ് എങ്ങനെയെരിക്കുമെന്ന് അറിയാൻ പറ്റുമോ? അത്തരമൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബേബി ഗ്ലിംപ്സ്. മാതാപിതാക്കളുടെ ഡിഎൻഎ സാംപിള്‍ വിശകലനം ചെയ്തുകൊണ്ടാണ് ജനിക്കാൻപോകുന്ന കുഞ്ഞിന്റെ ചിത്രം ബേബി ഗ്ലിംപ്സ് ആപ്പ് തയ്യാറാക്കുന്നത്. ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് അറിയാനുള്ള ജനിതക പരിശോധന ഇപ്പോള്‍ സാര്‍വ്വത്രികമാണ്. എന്നാൽ ജനിതക വിശകലനത്തിലൂടെ കുട്ടി എങ്ങനെയെരിക്കുമെന്ന പരിശോധനഫലം ഒരു ആപ്പ് നൽകുന്നത് പുതിയ കാര്യമാണെന്നാണ് ബേബി ഗ്ലിംപ്സിന്റെ അവകാശവാദം. എന്നാൽ ആരോഗ്യമേഖലയിലുള്ളവര്‍ ഇത്തരം പരിശോധനകളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ക്ക് വിധേയമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ദ സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവൻഷൻ നൽകുന്ന മുന്നറിയിപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തൈറോയ്ഡിന്റെ എട്ട് ലക്ഷണങ്ങൾ
ദിവസവും ഒരു മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ