23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചൊരു അമ്മ; ഇത് സ്നേഹം കൊണ്ടാണ്

By Web DeskFirst Published Jan 17, 2018, 12:45 PM IST
Highlights

23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിന് ജന്മം നല്‍കിയൊരു അമ്മ. പ്ലാസ്റ്റിക് ബാഗില്‍ 81 ദിവസം കഴിഞ്ഞ തന്‍റെ മകന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കരുത്തയായ ഈ അമ്മ. ചികിത്സയുടെ ഭാഗമായാണ് കുഞ്ഞിന പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരുന്നത്.  അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്റ്റീന ഹാന്‍ എന്ന അമേരിക്കക്കാരി 23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിന്  ജന്മം നല്‍‌കിയത്.  

പ്ലാസന്‍റെ പൊട്ടിയതാണ് പെട്ടെന്നുളള പ്രസവത്തിന് കാരണം.  പ്രായം തികയാതെ പ്രസവിച്ചതിനാല്‍ മകനെ നഷ്ടപ്പെടിമോ എന്ന ഭയം തനിക്കുണ്ടായിരുന്നതായി ക്രിസ്റ്റീന പറയുന്നു.

ആരോഗ്യനില മോശമായിരുന്ന മാര്‍ക്കസ് ക്രോപ്പറിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ വരെ ക്രിസ്റ്റീന  സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് മകനെ രക്ഷിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. 

 

click me!