
നിസാരമായി നമ്മള്‍ കാണുന്ന പലതും വലിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാ ചിന്തകള്‍, എന്നിവയൊക്കെ ബിപിഡി എന്ന ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിലേക്കാവാം.
സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബിപിഡി. ഇത് ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്നു. നമ്മളില്‍ നൂറിലൊരാള്‍ക്ക് ബിപിഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബിപിഡിയുടെ ലക്ഷണങ്ങള്‍ വളരെ വ്യക്തമാണെങ്കിലും കാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മാനസികവും പാരമ്പര്യപരവും ജൈവികവുമായ പല കാരണങ്ങള്‍ ബിപിഡിയിലേക്ക് നയിച്ചേക്കാം.
കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ബിപിഡി ഉണ്ടായിരുന്നെങ്കില്‍ അത് അടുത്ത വ്യക്തികളിലേക്ക് കൈമാറിക്കിട്ടാന്‍ സാധ്യതയുണ്ട്. വിഷാദരോഗം, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങളും പാരമ്പര്യമായി കൈമാറ്റത്തിന് വിധേയമാവാറുണ്ട്.
അമിത ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി,ആത്മഹത്യാശ്രമങ്ങള്‍, വഴക്കടിക്കല്‍, പൊട്ടിത്തെറി, മനോനിലയിലുണ്ടാവുന്ന മാറ്റം , വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അങ്ങനെ പലതും ലക്ഷണങ്ങളാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam