ഗര്‍ഭകാലം; ആദ്യത്തെ 3 മാസം എന്തൊക്കെ ശ്രദ്ധിക്കണം

By Web TeamFirst Published Sep 20, 2018, 2:44 PM IST
Highlights

ഗര്‍ഭകാലത്ത്‌ എന്തൊക്കെ കഴിക്കണം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെ സംബന്ധിച്ച്‌ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്‌. പ്രത്യേകിച്ച്‌ ആദ്യത്തെ മൂന്ന്‌ മാസം എന്തൊക്കെ കാര്യങ്ങളാണ്‌ ശ്രദ്ധിക്കേണ്ടത്‌ എന്നതിനെ പറ്റി റെനെയ്‌ മെഡിസിറ്റി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ്‌ ഗൈനോക്കോളജിസ്‌റ്റായ സിന്ധു ഗോപാലകൃഷ്‌ണന്‍ പറയുന്നു. 

ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമാണ്‌ അമ്മയാവുക എന്നത്‌. ഗര്‍ഭകാലത്ത്‌ എന്തൊക്കെ കഴിക്കണം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെ സംബന്ധിച്ച്‌ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്‌. പ്രത്യേകിച്ച്‌ ആദ്യത്തെ മൂന്ന്‌ മാസമാണ് പലർക്കും കൂടുതൽ സംശയം. 

ആദ്യത്തെ മൂന്ന്‌ മാസം പ്രത്യേകം ശ്രദ്ധിക്കണം . വെളളം ധാരാളം കുടിക്കാന്‍ ശ്രമിക്കുക. കുറഞ്ഞത്‌ 12 ക്ലാസ്‌ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കണം. പ്രോട്ടീന്‍, ഇരുമ്പ്‌, കാള്‍ഷ്യം ധാരാളം അടങ്ങിയ ഭക്ഷണമായിരിക്കണം കൂടുതല്‍ കഴിക്കേണ്ടത്‌. ആദ്യത്തെ 3 മാസങ്ങളില്‍ വ്യായാമം ചെയ്യുന്നത്‌ ഒഴിവാക്കണം. അത്‌ പോലെ തന്നെ കൂടുതല്‍ യാത്ര ചെയ്‌താല്‍ അബോര്‍ഷന്‍ വരാനുള്ള സാധ്യത ഉള്ളത്‌ കെണ്ട്‌ ദൂരെ യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. 

ആദ്യത്തെ 3 മാസങ്ങളില്‍ വയറ്‌ വേദനയോ രക്തസ്രാവമോ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറിനെ കാണണം. പനി,ചുമ,ജലദോഷം എന്നിവ വന്നാല്‍ സ്വയം ചികിത്സിക്കാതെ നിര്‍ബന്ധമായും ഡോക്ടറിനെ കാണണം. സ്‌കാനിങ്‌ നിര്‍ബന്ധമായും ചെയ്യണം. സിടി സ്‌കാന്‍, എക്‌സ്‌റേ എന്നിവ ഒരിക്കലും ചെയ്യരുത്‌. 

ഭക്ഷണം ഒരുമിച്ച്‌ കഴിക്കാതെ ഇടവിട്ട്‌ കുറച്ച്‌ കുറച്ചായി കഴിക്കാന്‍ ശ്രമിക്കുക. കാലിലോ മറ്റ്‌ ഭാഗങ്ങളിലോ നീര്‌ വരുന്നുണ്ടെങ്കില്‍ ഡോക്ടറിനെ കാണുക. ഫോളിക്ക്‌ ആസിഡ്‌ ഗുളികള്‍ നിര്‍ബന്ധമായും കഴിക്കണം. യോഗ ചെയ്യാന്‍ പറ്റുമെങ്കില്‍ സമയം കണ്ടെത്തുക.ആദ്യത്തെ മൂന്ന്‌ മാസങ്ങളില്‍ ഛര്‍ദ്ദി ഉണ്ടാകാറുണ്ട്‌. അതിനായി പ്രത്യേകം മരുന്ന്‌ കഴിക്കേണ്ട ആവശ്യമില്ല. 

click me!