അംബാനി പുത്രനും സച്ചിന്‍റെ മകളും തമ്മിലെന്ത്; ഇതാണ് സത്യം

Published : Sep 14, 2017, 07:22 PM ISTUpdated : Oct 05, 2018, 12:34 AM IST
അംബാനി പുത്രനും സച്ചിന്‍റെ മകളും തമ്മിലെന്ത്; ഇതാണ് സത്യം

Synopsis

മുംബൈ: പണം കൊണ്ട് അത്ഭുതം കാണിക്കുന്ന അനില്‍ അംബാനിയും ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ച സച്ചിനും സുഹൃത്തുക്കളാണ്. ആ സൗഹൃദം അവരുടെ കുടുംബങ്ങള്‍ തമ്മിലും ഉണ്ട്. എന്നാല്‍ ചില ഓണ്‍ലൈന്‍ ഹിന്ദി മാധ്യമങ്ങളില്‍ അടുത്തിടെ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകന്‍ ആനന്ദ് അംബാനി ഒറ്റയടിക്കു നൂറുകിലോ ഭാരം കുറച്ചത് വാര്‍ത്തകളില്‍ ഇടം നേടിരുന്നു. 

അമേരിക്കയില്‍ വച്ചു ഒരു പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണു ശരീരം ഭാരം കുറയ്ക്കാന്‍ ആനന്ദ് തീരുമാനിച്ചത് എന്നും കഥയുണ്ട് . തുടര്‍ന്ന് 208 കിലോയായിരുന്നഭാരം  ആനന്ദ് 108 കിലോയായി കുറച്ചു. ഇപ്പോഴിതാ ആനന്ദിനെ കുറിച്ചു വന്ന പുതിയ വാര്‍ത്ത ഒരു പ്രണയ കഥയാണ് ഗോസിപ്പായി ഇറങ്ങിയത്.

ഇതിഹാസം താരം സച്ചിന്‍റെ മകള്‍ സാറയുമായി ആനന്ദ്  പ്രണയത്തിലാണ് എന്നു പറയുന്നു. എന്നാല്‍ ഇതില്‍ തെല്ലും സത്യം  ഇല്ലെന്നു സച്ചിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ പേരിലുള്ള സൗഹൃദം മാത്രമാണ് ഇരുവരും തമ്മില്‍. 18 വയസ് പ്രായമുള്ള സാറ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
ബ്രേക്ഫാസ്റ്റിന് ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്