കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്...

Published : Jan 22, 2019, 08:49 PM ISTUpdated : Jan 22, 2019, 09:00 PM IST
കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്...

Synopsis

കണ്ണടയ്ക്ക് പകരം കോണ്‍ടാക്ട് ലെന്‍സാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം.

കണ്ണടയ്ക്ക് പകരം കോണ്‍ടാക്ട് ലെന്‍സാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാകാനും അന്ധതയ്ക്ക് വരെ കാരണമാകുമെന്നും പഠനം പറയുന്നു.

മൈക്രോബയൽ കെരാറ്റൈറ്റിസ് പോലെ നേത്രപടലത്തിന് അണുബാധ ഉണ്ടാകാൻ കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് കാരണമാകുമെന്ന് അനൽസ് ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.  ന്യൂമെക്സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കോൺടാക്ട് ലെൻസ് ധരിക്കുന്നതിലെ അശ്രദ്ധകളെ കുറിച്ചും പഠനത്തില്‍ പറയുന്നു. 

കോൺടാക്ട് ലെൻസ് ധരിച്ച്  ചെറുതായി മയങ്ങുന്നത് പോലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു. ആഴ്ചയിൽ മൂന്ന്- നാല് ദിവസം കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുകയും നീന്തുകയും ചെയ്ത ആൾക്ക് കണ്ണിന് ചുവപ്പ് നിറം വരുകയും കാഴ്ച മങ്ങുകയും ചെയ്തു. കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് അപകടകരമാണെന്ന് പറയുന്ന പഠനത്തില്‍ കണ്ണുകൾക്ക് ശരിയായ സംരക്ഷണം നൽകണമെന്നും സൂചിപ്പിക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ