കണ്ണട ഉപയോഗിക്കുന്ന സുന്ദരിമാര്‍ ചെയ്യേണ്ട കാര്യങ്ങള്‍!

By Web DeskFirst Published Oct 9, 2016, 9:50 AM IST
Highlights

രമ്യ ആര്‍

കണ്ണട വയ്ക്കുന്നവരാണോ നിങ്ങള്‍? കണ്ണട വയ്ക്കുമ്പോള്‍ പലപ്പോഴും പലരും മേക്കപ്പിന് അധികം പ്രധാന്യം നല്‍കാറില്ല. കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും മറ്റുള്ളവരെ പോലെ മേക്കപ് ചെയ്യാം. ചില്ലറ നുറുങ്ങു വിദ്യകളിലൂടെ നിങ്ങള്‍ക്ക് ആ കുറവ് നികത്താം.

പുരികം പ്രധാനം

കണ്ണട വയ്ക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് പുരികമാണ്. ഈ പുരികത്തെ നമ്മുടെ മുഖത്തിന് ചേരുന്ന വിധം ത്രഡ് ചെയ്ത് മനോഹരമായി സൂക്ഷിക്കാം. ഇതുകൂടാതെ ഐബ്രോ ഉപയോഗിച്ച് കറുപ്പിച്ചും മനോഹരമായി സൂക്ഷിക്കാം. പക്ഷേ പുരികം അധികം കറുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ലിപ്സ്റിക്കും ഐഷാഡോയും

കണ്ണടയുടെ ഫ്രയിമിനനുസരിച്ചുള്ള ലിപ്സ്റിക്കും ഐ ഷാഡോയും ഉപയോഗിക്കുന്നതാകും നല്ലെത്. ഇളം നിറത്തിലുള്ള ഫ്രെയിമാണെങ്കില്‍ അതിനനുസരിച്ചുള്ള നിറം ഉപയോഗിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ഫ്രെയിം കടുത്തനിറത്തിലുള്ളതാണെങ്കില്‍ ഇളം തവിട്ട് നിറമോ ബ്രൗണ്‍ നിറമോ ആയ ഐ ഷാഡോയും ലിപ്സ്റിക്കുകളും ഉപയോഗിക്കുക

ചുണ്ടുകള്‍ ശ്രദ്ധിക്കാം

നിങ്ങളുടെ ഫ്രെയിമിന് ചേരുന്ന ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഒരുക്ലാസിക് ലുക്കാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബ്രൌണ്‍ നിറത്തിലുള്ള ലിപ്സ്റിക്ക് ഉപയോഗിക്കുക അത് ഒരിക്കലും ഓവറായി തോന്നരുത്.

ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍

വളരെ കുറച്ച് ക്രീമുകള്‍ കണ്ണിന് താഴെ ഉപയോഗിക്കുക കാരണം കണ്ണാടി ഉപയോഗിക്കുന്നതു കാരണം ആ ഭാഗം വരണ്ടിരിക്കാന്‍ ഇടയാകും.

click me!