ജോലിയിടങ്ങളിലെ ശബ്ദം നിങ്ങളെ ഈ രോഗിയാക്കും...

By Web DeskFirst Published Mar 30, 2018, 8:42 PM IST
Highlights
  • ശബ്ദം അധികമായ ഇടം കേള്‍വിക്ക് ദോഷമാണ് എന്നത് എല്ലാര്‍ക്കും അറിയാം. 

ശബ്ദം അധികമായ ഇടം കേള്‍വിക്ക് ദോഷമാണ് എന്നത് എല്ലാര്‍ക്കും അറിയാം. പക്ഷേ അത് ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് കേട്ടിട്ടുണ്ടോ?
അമിതമായി ശബ്ദമുഖരിതമായ ജോലിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത ഇരട്ടിക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. National Institute for Occupational Safety and Health (NIOSH) നടത്തിയൊരു പഠനത്തിലാണ് ശബ്ദത്തിന്റെ മറ്റൊരു അപകടസാധ്യതയെ കുറിച്ച് പറയുന്നത്.

അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബറിന്റെ കണക്കുകള്‍ പ്രകാരം 22 മില്യന്‍ ആളുകളാണ് അമേരിക്കയില്‍ മാത്രം ഇത്തരം സാഹചര്യങ്ങളില്‍ ജോലി നോക്കുന്നത്.  ഇത്തരത്തില്‍ കേള്‍വി ശക്തിക്ക് തകരാറുകള്‍ സംഭവിക്കുന്നവരും അധികമാണ്. രക്തസമ്മര്‍ദം, കൊളസ്‍ട്രോള്‍ എന്നിവ കൂട്ടാന്‍ അമിതമായ ശബ്ദത്തിന് സാധിക്കും.
 

click me!