ഉയർന്ന കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
പ്രായം കൂടുന്നതിന് അനുസരിച്ച് പലതരം രോഗങ്ങളും നമുക്ക് വന്നുപെടും. അതിൽ പ്രധാനമാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഉണ്ടാവാൻ കാരണമാകുന്നു. ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ.

വ്യായാമം ചെയ്യാം
ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. നടത്തം, യോഗ, സൈക്ലിങ് എന്നിവ ചെയ്യാം.
ഭക്ഷണക്രമീകരണം
കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ, മത്സ്യം, നട്സ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.
പുകവലി ഒഴിവാക്കാം
പുകവലി പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഉണ്ടാവാനും കാരണമാകുന്നു.
പ്രമേഹവും ഹൈപ്പർടെൻഷനും
കൊളസ്‌ട്രോൾ മാത്രമായിട്ടാവില്ല വരുന്നത്. ഇതിനൊപ്പം പ്രമേഹവും ഹൈപ്പർടെൻഷനും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.
സമ്മർദ്ദവും ഉറക്കവും
മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. അമിതമായ സമ്മർദ്ദം, കൃത്യമല്ലാത്ത ഉറക്കം എന്നിവയെല്ലാം കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

