പ്രമേഹമുള്ളവര്‍ക്ക് ഈ രണ്ട് അസുഖങ്ങള്‍ കൂടി ഉണ്ടായേക്കാം....

By Web TeamFirst Published Feb 22, 2019, 8:38 PM IST
Highlights

പ്രമേഹമുള്ളവർക്ക് സാധാരണഗതിയിൽ ക്ഷീണമോ ഉദരസംബന്ധമായ പ്രശ്നങ്ങളോ പോലുള്ള അസുഖങ്ങൾ കണ്ടുവരാറുണ്ട്. എന്നാൽ നമ്മൾ പ്രമേഹവുമായി ബന്ധപ്പെടുത്താൻ സാധ്യതയില്ലാത്ത ചില അസുഖങ്ങളും ഇവർക്ക് വന്നേക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്

സാധാരണഗതിയില്‍ പ്രമേഹമുള്ളവര്‍ക്ക് നേരിയ ക്ഷീണമോ ഉദരസംബന്ധമായ പ്രശ്‌നങ്ങളോ എല്ലാം ഉണ്ടാകാറുള്ളതായി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് നമ്മള്‍ ബന്ധപ്പെടുത്താന്‍ സാധ്യതയില്ലാത്ത ചില അസുഖങ്ങളും പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടായേക്കാമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. 

സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പ്രമേഹരോഗികളില്‍ നടുവേദനയും കഴുത്തുവേദനയും ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. അതേസമയം ഇതിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ ഗവേഷകസംഘത്തിനായില്ല. 

പ്രമേഹമുള്ളവരില്‍ നടുവേദന വരാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് 35 ശതമാനം കൂടുതല്‍ സാധ്യതയും കഴുത്തുവേദന വരാന്‍ 24 ശതമാനം കൂടുതല്‍ സാധ്യതയുമുണ്ടെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. ഒരുപക്ഷേ പ്രമേഹമുണ്ടെന്നത് മാത്രമായിരിക്കില്ല ഇതിന് കാരണമാകുന്നതെന്നും രോഗത്തിന് കഴിക്കുന്ന മരുന്നിന്റെ 'സൈഡ് എഫക്ടാ'യും വേദനകള്‍ വന്നേക്കാമെന്നും ഇവര്‍ പറയുന്നു. 

അതിനാല്‍ തന്നെ പ്രമേഹം എന്ന രോഗത്തെ കുറിച്ച് കൂടുതല്‍ വിശദമായ പഠനം നടത്തുന്നതിനൊപ്പം അതിന്റെ ചികിത്സകളെ കുറിച്ചും പഠനം നടക്കണമെന്ന് ഗവേഷകര്‍ വാദിക്കുന്നു. പുതിയ തരത്തിലുള്ള ചികിത്സാരീതികള്‍ ഒരുപക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചേക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

click me!