
മധുര പാനിയങ്ങൾ ഇനി മുതൽ അധികം കുടിക്കേണ്ട. മധുര പാനിയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മധുര പാനിയങ്ങൾ നിങ്ങളുടെ ഓർമശക്തിയെ തന്നെ ഇല്ലാതാക്കുമെന്ന് പഠനം. അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് സോഡ ,മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓർമ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്.ഫ്രമിങ്ങ്ഹാം ഹാർട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
മധുര പാനിയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. സ്ഥിരമായി മധുരപാനിയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കും എന്ന് ഗവേഷകനായ മാത്യൂ പോസ് പറയുന്നു.
ഇവ തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. 30 വയസ്സിനു മുകളിലുള്ള ഏകദേശം 4000 പേരിലാണ് ഗവേഷണം നടത്തിയത്. പതിവായി ശീതളപാനീയങ്ങൾ ഉപയോഗിക്കുന്ന ദൂഷ്യഫലങ്ങൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ മുന്നറിയിപ്പുകൾ ഇനിയും ആവശ്യമാണെന്നും ഗവേഷകനായ മാത്യൂ പോസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam