രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ; വിശ്രമമില്ലാതെ ഏഴ് ശസ്‌ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ഡോക്‌ടര്‍ക്ക് കയ്യടി

By Web TeamFirst Published Aug 30, 2019, 1:24 PM IST
Highlights

പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച ശസ്ത്രക്രിയയ്ക്കിടയില്‍ ഒരിക്കല്‍ പോലും ഒന്നു വിശ്രമിക്കാന്‍ കഴിയാതിരുന്ന ഡേ യു ഏഴാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഓപ്പറേഷന്‍ തിയറ്ററില്‍ നിലത്ത് ടേബിളില്‍ ചാരിയിരുന്ന ഡോക്ടര്‍ ഉറങ്ങിപ്പോവുകയായിരുന്നു. 

ഷെഞ്ജെൻ(ചൈന): രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ഉറങ്ങി വീണു. രാവിലെ അഞ്ച് മണി മുതല്‍ വൈകുന്നേരം എട്ട് മണിവരെയായിരുന്നു തുടര്‍ ശസ്ത്രക്രിയകള്‍ നടന്നത്. ചൈനയിലാണ് സംഭവം. 

ഷെഞ്ജെനിലെ ലോങ്ങാങ് സെന്‍ട്രല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിയാക് വിഭാഗത്തിലെ സര്‍ജനായ ഡേ യുവാണ് ഏഴാമത്തെ ശസ്ത്രക്രിയക്ക് പിന്നാലെ ഉറങ്ങി വീണത്. ഓര്‍ത്തോ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ഡേ യു. ദിവസം തോറും പത്ത് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശമെന്നാണ് ഡേ യു വ്യക്തമാക്കുന്നത്. 

പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച ശസ്ത്രക്രിയയ്ക്കിടയില്‍ ഒരിക്കല്‍ പോലും ഒന്നു വിശ്രമിക്കാന്‍ കഴിയാതിരുന്ന ഡേ യു ഏഴാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഒന്ന് ഇരിക്കാന്‍ തീരുമാനിച്ചത്. ഓപ്പറേഷന്‍ തിയറ്ററില്‍ നിലത്ത് ടേബിളില്‍ ചാരിയിരുന്ന ഡോക്ടര്‍ ഉറങ്ങിപ്പോവുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഡോക്ടറുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. 

അല്‍പനേരം ഉറങ്ങിയ ശേഷം ഡേ യു വീണ്ടും ഉണര്‍ന്നെണീറ്റ് വീണ്ടും ശസ്ത്രക്രിയ ചെയ്യുന്നത് തുടരുകയായിരുന്നു. ശരീരത്തിന്‍റെ ക്ഷീണം വകവയ്ക്കാതെ ചികിത്സ തുടര്‍ന്ന ഡോക്ടറെ ആശംസകള്‍കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. എന്നാല്‍ താന്‍ ചെയ്തത് ജോലി മാത്രമാണെന്നാണ് ഡേ യുവിന്‍റെ നിലപാട്. 

click me!