മൂത്രശങ്ക കൂടുതലാണെങ്കിൽ സൂക്ഷിക്കുക, ഈ രോ​ഗം ഒളിഞ്ഞിരിപ്പുണ്ട്

By web deskFirst Published Jul 19, 2018, 7:40 PM IST
Highlights
  • പലർക്കും മൂത്രശങ്ക വലിയ പ്രശ്നമാണ്.
  • വ്യായാമം ചെയ്താൽ മൂത്രശങ്ക തടയാനാകും.

പലർക്കും മൂത്രശങ്ക വലിയ പ്രശ്നമാണ്. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും , ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നലും മൂത്രശയ സംബന്ധമായ പല അസുഖങ്ങളുടെയും കാരണമാകാം. വ്യായാമം ചെയ്താൽ മൂത്രശങ്ക തടയാനാകും. വിവിധ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സങ്കീര്‍ണ്ണ പ്രശ്‌നമാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക. മൂത്രശങ്കയുള്ളവർ വെള്ളം ധാരാളമായി കുടിക്കുക. 

പുരുഷന്‍മാരില്‍ കാണുന്ന ഏറ്റവും അപകടകരമായ അവസ്ഥയാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ എന്നന്നേക്കുമായി ഇല്ലാതാക്കാം. എപ്പോഴും മൂത്രമൊഴിക്കണമെന്ന തോന്നല്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇതിന് പിന്നില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളും ഉറങ്ങിക്കിടപ്പുണ്ടാകാം. പ്രത്യേകിച്ച് രാത്രിയിലെ മൂത്രശങ്കയാണ് ശ്രദ്ധിക്കേണ്ടത്. 

മൂത്രത്തില്‍ രക്തം കാണുന്നതും ശ്രദ്ധിക്കണം. കാരണം മൂത്രത്തില്‍ രക്തം കാണുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രഥമ ലക്ഷണങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്.  മൂത്രശങ്കയ്ക്ക് വിവിധതരത്തിലുള്ള കാരണങ്ങളുണ്ട്. പ്രധാനമായി മുരുന്നുകളുടെ ഉപയോ​ഗം തന്നെയാണ്. ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം പുറന്തള്ളുന്ന മരുന്നുകള്‍ മൂത്രശങ്കയിലേക്ക് എത്തിക്കുന്നു. 
 

click me!