
കൗമാരക്കാരുടെ ഏറ്റവും വലിയ പ്രശ്നം ഉറക്കമില്ലായ്മയാണ്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൗമാരക്കാർക്കിടയിൽ ഉണ്ടാകുന്നു. മൊബെെൽ ഫോണിന്റെ അമിത ഉപയോഗം തന്നെയാണ് പ്രധാനകാരണം. വീഡിയോ ഗെയിം, ടിവി, എന്നിവ അമിതമായി ഉപയോഗിച്ച് വരുന്നതും കൗമാരക്കാർക്കിടയിൽ ഉറക്കമില്ലായ്മക്ക് മറ്റ് ചില കാരണങ്ങളാണ്. ഉറക്കം കുറയുന്നത് കൗമാരക്കാർക്കിടയിൽ വിഷാദരോഗം ഉണ്ടാകാനും ശരീരഭാരം കൂടാനുമുള്ള സാധ്യത കൂടുതലാണ്. കൗമാരക്കാർ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കാരണം, മസ്തിഷ്കം വളരുന്ന പ്രായമാണ് കൗമാരം. ആ സമയത്താണ് രോഗപ്രതിരോധ ശേഷി വർധിക്കുന്നത്. നല്ല ഉറക്കം ഒാർമശക്തി വർധിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ കൗമാരകാലത്ത് ഉറക്കം കൃത്യമായി ലഭിച്ചിരിക്കണം. മെലാട്ടോണിൻ എന്ന ഹോർമോൺ രാത്രിയിലാണ് നമ്മുടെ ശരീരത്തിൽ കൂടുതൽ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര പ്രായക്കാരെക്കാളും വൈകിയാണ് ഉണ്ടാവുന്നത്.
വെെകുന്നേരം നാല് മണിക്ക് ശേഷം ചായ,കാപ്പി, കൂൾ ഡ്രിങ്ക്സ് എന്നിവ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. രാവിലെയും വെെകിട്ടും വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ഉറങ്ങുമ്പോൾ സമീപത്ത് മൊബെെൽ ഫോണോ, ക്ലോക്കോ വയ്ക്കാതിരിക്കുക. രാവിലെ എഴുന്നേൽക്കാനും രാത്രി കിടക്കാനും ക്യത്യ സമയം പാലിക്കാൻ ശ്രമിക്കുക. കിടപ്പുമുറിയിൽ കംപ്യൂട്ടർ, ടിവി, എന്നിവ വയ്ക്കാതിരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam