മുടി ചീകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Jan 28, 2019, 8:35 AM IST
Highlights

നനഞ്ഞ മുടി ഒരിക്കലും ചീകരുത്. കാരണം, നനഞ്ഞ മുടി ചീകുന്നത് മുടികൊഴിച്ചിലിനും മറ്റും കാരണമാകും. മുടി ഒരുവിധം ഉണങ്ങിയ ശേഷം മാത്രം ചീകുക. ചുരുണ്ട മുടി ചീകാന്‍ ബ്രഷ് ഉപയോഗിക്കുന്നത് മുടി പൊട്ടിപോകുന്നതിനും മുടിയുടെ സ്വാഭാവിക ഭംഗി കളയുന്നതിനും കാരണമാകും.

മുടി സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ മുടി ചീകുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. നനഞ്ഞ മുടി ചീകുന്ന ശീലം ചിലർക്കുണ്ട്. ആ ശീലം നല്ലതല്ലെന്നാണ് സൗന്ദര്യരംഗത്തെ വിദഗ്ധർ പറയുന്നത്.  നനഞ്ഞ മുടി ചീകുന്നതും മുടികൊഴിച്ചിലിനും മറ്റും കാരണമാകും. മുടി ഒരുവിധം ഉണങ്ങിയ ശേഷം മാത്രം ചീകുക. 

തല കഴുകിയതിന് തൊട്ടുപിന്നാലെ മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുന്നത് മുടിയിലുള്ള സ്വാഭാവികമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. മുടി അമര്‍ത്തി തുടയ്ക്കുന്നത് ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. മുടി കഴുകുമ്പോൾ കൂടുതല്‍ സമയം എടുത്ത് കഴുകുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് തലയോട്ടിയിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. പല്ലകലമുള്ള ചീപ് ഉപയോഗിക്കുക. 

ചുരുണ്ട മുടി ചീകാന്‍ ബ്രഷ് ഉപയോഗിക്കുന്നത് മുടി പൊട്ടിപോകുന്നതിനും മുടിയുടെ സ്വാഭാവിക ഭംഗി കളയുന്നതിനും കാരണമാകും. അതിനാല്‍ പല്ലകലമുള്ള ചീപ് മാത്രം മുടി ചീകാനായി ഉപയോഗിക്കുക. ഒരിക്കലും കെട്ടിവച്ച മുടിയിലൂടെ ചീപ്പോടിക്കരുത്. അതുപോലെ മുടി ജട പിടിച്ചിട്ടുണ്ടെങ്കില്‍ ജട മാറ്റിയ ശേഷം മാത്രം ചീകുക.

click me!