
സുഗന്ധ ദ്രവ്യങ്ങളും തേങ്ങാപ്പാലുമൊക്കെ ചേര്‍ന്ന് വായില്‍ കൊതിയൂറും മണംപരത്തുന്ന നോണ്‍ വെജ് വിഭവങ്ങളും മറ്റും ചേര്‍ന്ന രുചിയുടെ കലവറയാണ് തായ്‍ലാന്‍റിന്‍റെ അടുക്കളകള്‍. നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയും തൊട്ടുണര്‍ത്താന്‍ കഴിയുന്ന രുചിയുടെ മായാലോകമാണത്. നിരവധി ഇന്ത്യക്കാര്‍ക്ക് ഈ രുചി വൈവിധ്യത്തെക്കുറിച്ച് അറിയാം. അതിനാലാണ് ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടയില്‍ തായ്‍ലന്‍റിലെ തെരുവുഭക്ഷണശാലകള്‍ തേടി പലരുമെത്തുന്നത്. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അക്ഷരാര്‍ത്ഥത്തില്‍ തായ്‍ലന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്ക് നഗരം ഈ രുചിക്കൂട്ടുകളെപ്പറ്റി പഠിപ്പിക്കുന്ന ഒരു സ്‍കൂള്‍ തന്നെയാണ്. നവദമ്പതികളെ പാചകകല പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ബാങ്കോക്കിലുണ്ട്. ഹാഫ് ഡേ പാചക ക്ലാസ് നടത്തുന്ന ബാങ്കോക്കിലെ അഞ്ച് ഇടങ്ങളെക്കുറിച്ചുള്ള വിശേഷങ്ങള്‍.
ഷെഫ് ലീസ് തായ് കുക്കിംഗ് ക്ലാസ്
ബാങ്കോക്കിലെ പ്രശസ‍്തമായ പാചക പഠന കേന്ദ്രങ്ങളില്‍ ഒന്നാണിത്. സസ്യാഹാര പ്രേമികള്‍ക്കും നോണ്‍ വെജ് പ്രിയര്‍ക്കും ഒരുപോലെ ആകര്‍ഷകമാണ് ഇവിടം. തായ് രുചികളെക്കുറിച്ച് പഠിപ്പിക്കുന്ന നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിലോം തായ് കുക്കിംഗ് ക്ലാസ്
പാഡ് തായ്, മാസാമാന്‍ കറി, മാംഗോ സ്റ്റിക്ക് റൈസ് തുടങ്ങിയ തായ് വിഭവങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. ഒപ്പം രുചികരമായ വിഭവങ്ങളും. പാചകകലയില്‍ തുടക്കക്കാര്‍ക്ക് ഏറെ ഗുണകരമാവും ഇവിടം. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബായിപൈ തായ് കുക്കിംഗ് ക്ലാസ്
തായ് ഭക്ഷണ വിഭവങ്ങള്‍ പാകം ചെയ്യുന്നതിനുള്ള വിവിധങ്ങളായ എളുപ്പവഴികള്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് പഠിക്കാം. സമൃദ്ധമായ ഉച്ചഭക്ഷണം ഈ നാലര മണിക്കൂര്‍ ക്ലാസിന്‍റെ ഭാഗമാണ്.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മലിവാന്‍ തായ് കുക്കിംഗ് ക്ലാസ്
ഈ സ്‍കൂളിലെ പാചകപഠനത്തിന് ഒരുദിവസത്തിലെ ഏതു നേരവും നിങ്ങള്‍ക്ക് തെരെഞ്ഞെടുക്കാം. ക്ലാസ് പൂര്‍ത്തിയാക്കിയാല്‍ സര്‍ട്ടിഫിക്കേറ്റുകളും ലഭിക്കും. വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബാങ്കോക്ക് തായ് കുക്കിംഗ് അക്കാദമി
ബാങ്കോക്കിലെ ഈ പാചക സ്‍കൂളിലേക്ക് നിങ്ങള്‍ വഴി ചോദിച്ച് അലയേണ്ടി വരില്ല. സ്‍കൂള്‍ അധികൃതര്‍ ഒരുക്കിയ പിക്ക് അപ്പ് സര്‍വ്വീസുകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. പാചകരീതികളെക്കുറിച്ച് വീഡിയോ ദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് ഇവിടെ ക്ലാസുകള്‍ നടക്കുന്നത്. ലോകത്തെ പലയിടങ്ങളില്‍ നിന്നുള്ള ദമ്പതികള്‍ പാചകവിദ്യാര്‍ത്ഥികളായി ഇവിടെയെത്തുന്നു. അവര്‍ക്ക് നിങ്ങളുണ്ടാക്കുന്ന ഭക്ഷണം നല്‍കിയും അവരുണ്ടാക്കുന്നത് രുചിച്ചും അനുഭവങ്ങളുടെ ചിറകിലേറാം.
ഇന്നു തന്നെ ബാങ്കോക്ക് യാത്രക്ക് ബുക്ക് ചെയ്യുക. നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന ആകര്‍ഷകമായ പാക്കേജുകള്‍ എയര്‍ ഏഷ്യ ഒരുക്കിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam