
1839ലാണ് ലോകത്തെ ആദ്യ സെല്‍ഫി എടുത്തതായി പറയപ്പെടുന്നത്. റോബര്‍ട്ട് കോര്‍ണേലിയസ് എന്നയാളാണ് ആദ്യ സെല്‍ഫി എടുത്തത്. ഈ ചിത്രത്തില്‍ ഉള്ളതിനേക്കാള്‍ സൗന്ദര്യം തനിക്ക് ഉണ്ട് എന്നാണ് ആ ചിത്രം കണ്ടശേഷം റോബര്‍ട്ട് പറഞ്ഞത്. ഇത് പലരും പറയുന്ന ഒരു കാര്യമാണ്. ഫോട്ടോയിലേക്കാള്‍ സൗന്ദര്യമുണ്ട്, നിന്റെ ഫോട്ടോ കാണാന്‍ ഒരു ഭംഗിയുമില്ല എന്നൊക്കെ. എന്തുകൊണ്ടാണ് കണ്ണാടിയില്‍ കൂടുതല്‍ സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നത്? ഫോട്ടോയില്‍ മോശമാണെന്ന് തോന്നുന്നത്? ഇവിടെ ആരാണ് കള്ളം പറയുന്നത്, ഫോട്ടോയോ അതോ കണ്ണാടിയോ?
ഇതിനുള്ള ഉത്തരം തേടിപ്പോകുമ്പോള്‍, പല മറുപടികളാണ് വിദഗ്ദ്ധരില്‍നിന്ന് ലഭിക്കുക. കണ്ണാടിയില്‍ ലഭിക്കുന്നത് ത്രിമാന രൂപത്തിലുള്ള വസ്‌തുവിനെയായിരിക്കും. ഇത് കൂടുതല്‍ മിഴിവും മികവും ഉള്ളതായിരിക്കും. എന്നാല്‍ ഫോട്ടോയില്‍ ദ്വിമാന ചിത്രമാണ് ലഭിക്കുക. കണ്ണാടിയെ അപേക്ഷിച്ച് മിഴിവ് കുറഞ്ഞ ചിത്രമായിരിക്കും ഫോട്ടോയില്‍ കാണാനാകുക. ഇതുതന്നെയാണ് ചിത്രത്തിന്റെ നിലവാരമില്ലായ്‌മയെക്കുറിച്ച് വരുന്ന ആക്ഷേപത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പിന്നെ ക്യാമറയുടെ ലെന്‍സിലുള്ള വ്യത്യാസവും മനുഷ്യമുഖത്തെ ഫോട്ടോയില്‍ വ്യത്യസ്‌തമാക്കും. കണ്ണിന്റെ ലെന്‍സില്‍നിന്ന് വ്യത്യസ്ഥമായിരിക്കും ക്യാമറയിലെ ലെന്‍സുകളുടെ ഫോക്കല്‍ ലെങ്ത്. കൂടുതല്‍, ക്യാമറകളും വൈഡ് ആംഗിള്‍ ചിത്രങ്ങളായിരിക്കും നല്‍കുക. ഇത് സാധാരണഗതിയിലുള്ള മനുഷ്യകാഴ്‌ചകളില്‍നിന്ന് വ്യത്യസ്‌തമായിരിക്കും.
ക്യാമറ ഫ്ലാഷ് മനുഷ്യന്റെ സൗന്ദര്യം നശിപ്പിക്കും!
ചിത്രത്തിന് കൂടുതല്‍ മിഴിവ് ലഭിക്കാനാണ് ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത്. എന്നാല്‍ ഫ്ലാഷ് ഉപയോഗിച്ചുള്ള ചിത്രങ്ങളുടെ സ്വാഭാവികത നശിപ്പിക്കപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകുന്നത്. കൂടുതല്‍ പ്രകാശിപ്പിച്ച് കാണുമ്പോള്‍, ആദ്യകാഴ്‌ചയില്‍ കൂടുതല്‍ ആകര്‍ഷണം തോന്നുമെങ്കിലും, നമ്മള്‍, നമ്മളെ കണ്ണാടിയില്‍ കാണുന്ന സൗന്ദര്യം പിന്നീട് ആ ചിത്രത്തില്‍നിന്ന് അനുഭവപ്പെടുന്നില്ല.
ക്യാമറയില്‍ ലഭിക്കുന്ന ദ്വിമാന ചിത്രം കണ്ടിട്ട്, നന്നായില്ല എന്നു ഇനിയെങ്കിലും പറയാതിരിക്കുക. കണ്ണാടിയില്‍ കാണുന്ന യഥാര്‍ത്ഥ രൂപമല്ല, ക്യാമറ പകര്‍ത്തുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു തീര്‍ച്ച വന്നിട്ടുണ്ടാകും അല്ലേ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam