നീണ്ട കൺപീലികളാണോ നിങ്ങൾ ആ​ഗ്രഹിക്കുന്നത്; എങ്കിൽ ഇവ പുരട്ടാം

Published : Oct 25, 2018, 06:46 PM ISTUpdated : Oct 25, 2018, 06:49 PM IST
നീണ്ട കൺപീലികളാണോ നിങ്ങൾ ആ​ഗ്രഹിക്കുന്നത്; എങ്കിൽ ഇവ പുരട്ടാം

Synopsis

നീണ്ട കൺപീലി ആ​ഗ്രഹിക്കാത്തവരായി ആരും കാണില്ല. നീണ്ട കൺപീലികൾ മുഖത്തിന് ഭം​ഗി കൂട്ടും. കണ്‍പീലികള്‍ വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ഇതാ ചില വഴികൾ.  

മുഖം എപ്പോഴും ഭം​ഗിയുള്ളവയാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് കൺപീലികൾ. നീണ്ട കൺപീലികൾ ആ​ഗ്രഹിക്കാത്തവരായി ആരും കാണില്ല. കണ്‍പീലികള്‍ കുറവുള്ളവര്‍ക്ക് കൃത്രിമ കണ്‍പീലികള്‍ വയ്ക്കാനുള്ള സൗകര്യവും ഇന്നുണ്ട്. കണ്‍പീലികള്‍ വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന അഞ്ച് വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

എണ്ണകൾ...

 കൺപീലികൾ വളരുന്നതിനും നീളം തോന്നുന്നതിനും ഏറ്റവും നല്ലതാണ് എണ്ണ. രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും കൺപീലികളിൽ ആവണ്ണക്കെണ്ണയോ വെളിച്ചെണ്ണയോ പുരട്ടുന്നത് ​നല്ലതാണ്.കണ്‍പീലികള്‍ തഴച്ചു വളരാനും പീലികള്‍ക്ക് നല്ല കറുപ്പു നിറം ഉണ്ടാകാനും സഹായിക്കും.കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതുമാക്കാൻ ഒലീവ് എണ്ണ പുരട്ടുന്നത് ഉത്തമമാണ്. 

പെട്രോളിയം ജെല്ലി...

രാത്രി ഉറങ്ങുന്നതിന് മുമ്പ് കൺപീലികളിൽ അൽപം പെട്രോളിയം ജെല്ലി പുരട്ടുന്നത് കൺപീലികൾ നീളാനും കൺപീലികൾക്ക് ബലം കിട്ടാനും സഹായിക്കും. 

 വിറ്റാമിൻ ഇ ​ഗുളികകൾ...
 
 കൺപീലികൾ നീളൻ ഏറ്റവും നല്ലതാണ് വിറ്റാമിൻ ഇ ​ഗുളികകൾ. ദിവസവും ആഹാരത്തിന് ശേഷം ഒരു വിറ്റാമിൻ ഇ ​ഗുളിക കഴിക്കുന്നത് കൺപീലികൾക്ക് ബലം കിട്ടാനും കൺപീലികൾ വളരാനും ഏറെ നല്ലതാണ്. 

​ഗ്രീൻ ടീ...

ഗ്രീന്‍ ടീ ഇലകള്‍ ചൂട് വെള്ളത്തില്‍ ഇട്ട് കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും. തീരെ ചെറിയ ബ്രഷോ മസ്‌കാര ബ്രഷോ ഉപയോഗിച്ച് കണ്‍പീലികളില്‍ ചീകുക. ഇത് കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും. 

നട്സ്, പയർവർ​ഗങ്ങൾ...

നീണ്ട കൺപീലികൾ ഉണ്ടാകാൻ പിസ്ത,ബദാം, അണ്ടിപരിപ്പ്, പയർവർ​ഗങ്ങൾ എന്നിവ ധാരാളം കഴിക്കുക.എല്ലാതരം ചെറിയ മീനുകൾ കഴിക്കുന്നത് കൺപീലികൾക്ക് ബലം കിട്ടാൻ ഏറെ ​ഗുണം ചെയ്യും. ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നത് കണ്ണിനും കൺപീലികൾക്കും ​ഉത്തമമാണ്. 
 

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ ആ രഹസ്യം ഇതാണ് ; പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട എൽഇഡി മാസ്കിനെക്കുറിച്ച് അറിയാം
ചർമ്മത്തിന്റെ പ്രായം കുറയ്ക്കാം; നിങ്ങളുടെ ബ്യൂട്ടി കിറ്റിൽ ഉണ്ടായിരിക്കേണ്ട സ്കിൻകെയർ ടൂളുകൾ