കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം

Published : Sep 10, 2018, 02:26 PM ISTUpdated : Sep 19, 2018, 09:20 AM IST
കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം

Synopsis

കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം. കൃത്യമായ ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. 

കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം. കൃത്യമായ ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ ചെറുപ്രായത്തില്‍ തന്നെ കേള്‍വിശക്തി നഷ്ടമായേക്കുമെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബ്രസീലിലെ സാവോ പോളോ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

ചെവിയിലെ അഴുക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ഇയര്‍ ബഡ്സ് മുതല്‍ ഉയര്‍ന്ന ശബ്ദത്തില്‍ സ്ഥിരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് വരെ കേള്‍വിശക്തിക്ക് അപകടകരമാണ്. നൈറ്റ് ക്ലബ്ബുകളിലെ ഉയര്‍ന്ന ശബ്ദവും റോക്ക്, സംഗീത വിരുന്നുകളും കേള്‍വിശക്തിയെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ചെവിക്കുള്ളില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം ഒരു മുന്നറിയിപ്പാണെന്നും ഇവര്‍ പറയുന്നു.

ചെവിയില്‍ പ്രത്യേക തരം ഇരമ്പലും വിസില്‍ ശബ്ദവുമൊക്കെയായി പലരിലും പല തരത്തിലായിരിക്കും ഇതുണ്ടാകുക. കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇത് വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഉയര്‍ന്ന ശബ്ദത്തിലുള്ള ഡിജെ പാര്‍ട്ടികളും കൂടിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതുമൊക്കെ 30-40 വയസിനകം കേള്‍വിശക്തി നഷ്ടപ്പെടാന്‍ സാഹചര്യമൊരുക്കും. 11 നും 17 നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം