പല്ല്​ വേദന അലട്ടുന്നുവോ? അടിയന്തിര ശമനത്തിനുള്ള വഴികൾ ഇവയാണ്​

Published : Dec 15, 2017, 07:49 PM ISTUpdated : Oct 04, 2018, 05:42 PM IST
പല്ല്​ വേദന അലട്ടുന്നുവോ? അടിയന്തിര ശമനത്തിനുള്ള വഴികൾ ഇവയാണ്​

Synopsis

അസഹ്യമായ വേദനകളിലൊന്നാണ്​ പല്ലുവേദന. പല്ലിലോ താടിയെല്ലിന്​ ചുറ്റുമോ ആയിട്ടാണ്​ ഇത്​ അനുഭവപ്പെടുക. ദന്തക്ഷയം, അണുബാധ, പല്ല്​ കൊഴിയുന്നതോ  പൊട്ടുന്നതോ മോണയിലെ ​പ്രശ്​നങ്ങളോ പല്ല്​ വേദനക്ക്​ കാരണമാകാം. രണ്ട്​ ദിവസം വരെ ഇൗ വേദന നീണ്ടുനിൽക്കാം. ഉടൻ ഒരു ദന്തരോഗ വിദഗ്​ദ​ന്‍റെ ചികിത്സ തേടുന്നതാണ്​ ഉത്തമം. അതുവരേക്കും അസഹ്യമായ വേദന ശമിപ്പിക്കാൻ വഴികളുണ്ട്​. വീട്ടിൽ ലഭ്യമാകുന്ന വസ്​തുക്കൾ ഉപയോഗിച്ച്​ പല്ലുവേദനയെ താൽക്കാലികമായി തളക്കാനാകും. 

 

വേദന അനുഭവപ്പെടുന്ന ഭാഗം തണുപ്പിച്ച്​ താൽക്കാലിക ആശ്വാസം കണ്ടെത്താം. ഇതിനായി ​ഐസ്​ പാക്കറ്റ്​ ഉൾപ്പെടെ ഉപയോഗിക്കാം. വേദനയുള്ള പല്ലിന്‍റെ ഭാഗത്ത്​ തണുത്ത വസ്​തു അൽപ്പനേരം പിടിക്കുക. ​ഇത്​ വേദനയുള്ള ഭാഗത്തേക്കുള്ള രക്​തയോട്ടം താൽക്കാലികമായി കുറക്കാനും വേദന കുറക്കാനും സഹായിക്കും. 

വായിൽ ഉപ്പുവെള്ളം നിറച്ചുനിർത്തി കഴുകി കളയുന്നത്​ വേദന ശമിപ്പിക്കാൻ സഹായിക്കും. പല്ലുവേദന വഴിയുണ്ടാകാവുന്ന വീക്കം കുറക്കാനും വേദന കുറക്കാനും സഹായകമാണിത്​. തൊണ്ടയിലെ വ്രണം ഇല്ലാതാക്കാനും ഇത്​ സഹായകം. ഒരു ടീസ്​പൂൺ ഉപ്പിട്ട വെള്ളം 30 സെക്ക​ന്‍റെങ്കിൽ വായിൽ സൂക്ഷിച്ച ശേഷമായിരിക്കണം തുപ്പി കളയേണ്ടത്​. ഇത്​ പലതവണ ആവർത്തിക്കുക. 

Acetaminophen, ibuprofen എന്നീ വേദന സംഹാരി ഗുളികകൾ ഇത്തരം ഘട്ടങ്ങളിൽ അടിയന്തിര ആശ്വാസത്തിനായി ഉപയോഗിക്കാം.16 വയസിന്​ താഴെയുള്ള കുട്ടികൾക്ക്​ ആസ്​പിരിൻ എന്ന വേദന സംഹാരി ഒരു കാരണവശാലും നൽകരുത്​.  

ഒൗഷധ ആവശ്യങ്ങൾക്ക്​ വ്യാപകമായി ഉപയോഗിക്കുന്നവയാണ്​ വെളുത്തുള്ളി. ഇതിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന ഘടകത്തിന്​ ഉയർന്ന അളവിൽ ബാക്​ടീരിയ പ്രതിപ്രവർത്തന ശേഷിയുണ്ട്​. ഒരു അല്ലി വെളുത്തുള്ളി ചതച്ച്​ അൽപ്പം ഉപ്പും ചേർത്ത്​ വേദനയുള്ള പല്ലി​ന്‍റെ ഭാഗത്ത്​ ഉപയോഗിക്കാം. 

പുതിന ഇലയിട്ട ചായക്ക്​ പല്ലുവേദനയെ താൽക്കാലികമായി ശമിപ്പിക്കാൻ കഴിയും. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വേദനയുള്ള ഭാഗത്തെ മരവിപ്പിച്ചുനിർത്താൻ സഹായിക്കും. പുതിന ഇലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ എന്ന ഘടകം അതിന്​ മണം നൽകുന്നതിനൊപ്പം ബാക്​ടീരിയക്കെതിരെ പ്രവർത്തിക്കാൻ കഴിവുള്ളതാണ്​. ഒരു ടീ സ്​പൂൺ ഉണങ്ങിയ പുതിന ഇല തിളപ്പിച്ച ഒരു കപ്പ്​ ചായയിൽ 20 മിനിറ്റ്​ ചേർത്തുവെക്കുക. തണുത്ത ശേഷം വായിൽ എല്ലായിടത്തും എത്തുന്ന രീതിയിൽ ഉപയോഗിച്ച ശേഷം ഇറക്കുകയോ തുപ്പികളയുകയോ ചെയ്യാം.  

കറ്റാർവാഴയുടെ ഇലയിൽ നിന്ന്​ ലഭിക്കുന്ന പശസമാനമായ ദ്രാവകം വേദന കുറക്കാൻ ഉപയോഗിക്കാറുണ്ട്​. പല്ല്​ ശുചീകരിക്കാനും ഇവ ഉപയോഗിക്കാറുണ്ട്​. കറ്റാർവാഴക്ക്​ ബാക്​ടീരിയ പ്രതിരോധത്തിനുള്ള സ്വഭാവിക ശേഷിയുണ്ടെന്നാണ്​ പഠനങ്ങളിൽ തെളിഞ്ഞത്​. 

ഗ്രാമ്പൂവിൽ മികച്ച ബാക്​ടരീയ ​പ്രതിപ്രവർത്തന ശേഷിയുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്​. ഇതിൽ അടങ്ങിയ എഗനോൾ എന്ന പദാർഥം സ്വാഭാവിക അനസ്​ത്യേഷ്യക്ക്​ സഹായകരമാണ്​. ഗ്രാമ്പൂ ഒായിൽ പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലി​ന്‍റെ ഭാഗത്ത്​ വെച്ചുകൊടുക്കുക. ഇതിന്​ പുറമെ ഉണങ്ങിയ ഗ്രാമ്പൂ വായിലിട്ട്​ ചവക്കുകയും അതി​ന്‍റെ നീര്​ വേദനയുള്ള ഭാഗത്ത്​ കുറച്ചുനേരം നിലനിർത്തിയും പല്ലുവേദനക്ക്​ ശമനം കണ്ടെത്താം. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്