ദിവസവും കറിവേപ്പില കഴിച്ചാൽ

By Web DeskFirst Published Jul 6, 2018, 10:22 AM IST
Highlights
  • ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില.
  •  ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും കറിവേപ്പില നല്ലതാണ്.

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഏറ്റവും നല്ല പരിഹാരമാണ് കറിവേപ്പില. ഇനി മുതൽ കറിവേപ്പില ‌കറികൾക്ക് മാത്രമല്ല ഉപയോ​ഗിക്കേണ്ടത് മറിച്ച് ആരോ​ഗ്യത്തിന്റെ  പ്രശ്നങ്ങൾക്കും കറിവേപ്പില നല്ലൊരു പരിഹാരമാണ്. കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

ദിവസവും വെറും വയറ്റിൽ എട്ടോ പത്തോ കറിവേപ്പില പച്ചക്ക് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്.  ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ കറിവേപ്പില മുന്നിലാണ്. ദഹന പ്രക്രിയയില്‍ കറിവേപ്പിലക്കുള്ള പ്രാധാന്യവും ചില്ലറയല്ല. ഇതുകൂടാതെ കറിവേപ്പിലയില്‍ ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.

 പ്രമേഹത്തിന് പരിഹാരം കാണുന്നതിനും കറിവേപ്പില ഉത്തമമാണ്. ഇത് പെട്ടെന്ന് തന്നെ പ്രമേഹത്തിനെ കുറയ്ക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കറിവേപ്പില. 

ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറിവേപ്പില സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ഏത് വിധത്തിലും ഗ്യാസ്ട്രബിള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് കറിവേപ്പില മികച്ചതാണ്. 

ത്വക്ക് രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കറിവേപ്പില ഉത്തമമാണ്. വിറ്റാമിന്‍ ഇ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും കണ്ണിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. 

ക്യാന്‍സറിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കറിവേപ്പില.  ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും കറിവേപ്പില നല്ലതാണ്.  ഇത്  ഹൃദയത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ധാരാളം കറിവേപ്പില ഉള്‍പ്പെടുത്തുക. 

click me!