
പഴങ്ങൾ കഴിക്കാൻ താൽപര്യമില്ലാത്തവർക്ക് അവയുടെ ജ്യൂസ് ഗുണകരമാണ്. പനി ബാധിക്കുന്ന സമയങ്ങളിൽ വിറ്റാമിൻ, ശരീര പോഷണം എന്നിവ ഉറപ്പാക്കാൻ ഏറ്റവും നല്ല മാർഗമാണ് ജ്യൂസുകൾ. ഓറഞ്ച്, മുസംബി, ആപ്പിൾ, പൈനാപ്പിൾ എന്നിവ കൊണ്ടെല്ലാം ജ്യൂസുകൾ തയാറാക്കുന്നു. ഇവ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ പല സന്ദർഭങ്ങളിലും ജ്യൂസ് ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ദർ നിർദേശിക്കുന്നത് പലർക്കും അറിയില്ല.
ഉൗണിനൊപ്പം പഴം അല്ലെങ്കിൽ ജ്യൂസ് കഴിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണ ശീലമാണെന്നും ഇത് ആരോഗ്യം ക്ഷയിക്കാൻ കാരണമാകുമെന്നും ‘ദ കംപ്ലീറ്റ് ബുക്ക് ഒാഫ് ആയുർവേദിക് ഹോം റെമഡീസ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. പഴം, ജ്യൂസുകൾ, ഉപ്പുരസമുള്ള പഴങ്ങൾ എന്നിവയെല്ലാം ഒഴിവാക്കണം. ഇത് ഉപയോഗിക്കുന്നത് ത്വക് രോഗങ്ങൾ ഉൾപ്പെടെയുള്ള 42തരം രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ആയൂർവേദം പറയുന്നത്.
അസിഡിറ്റി, അമിതവണ്ണം എന്നിവക്കുള്ള സാധ്യതയും വർധിക്കുന്നു. ഗുണത്തിൽ പഞ്ചസാരയും ഉപ്പും വിരുദ്ധഗുണങ്ങളുള്ളവയാണ്. ആയൂർവേദത്തിൽ ഭക്ഷണത്തിന്‍റെ ഗുണം വളരെ പ്രധാനപ്പെട്ടതാണ്. അല്ലാത്തപക്ഷം അത് നിങ്ങളുടെ ഭക്ഷണ, ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അത് വിഷാംശമായി മാറുകയും ചെയ്യും. ചില ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ആയൂർവേദ വിധി പ്രകാരം നിങ്ങളുടെ ആമാശയ വ്യവസ്ഥയെ താളം തെറ്റിക്കും. ഇത് മൂന്ന് ദോഷങ്ങളായ വാത, പിത്ത, കഫം എന്നിവയുടെ നിയന്ത്രണം തെറ്റിക്കുകയും ചെയ്യും.
അനുയോജ്യമല്ലാത്ത ഭക്ഷണങ്ങളുടെ സംയോജനം, ദഹനക്കേട്, ഗ്യാസ്ട്രബിൾ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വിരുദ്ധ ആഹാരങ്ങളുടെ സങ്കലനം ഒഴിവാക്കണമെന്നാണ് ആയൂർവേദം പറയുന്നത്. ഇക്കാര്യം പാചകവേളയിൽ തന്നെ ഉറപ്പുവരുത്തണം. ഇൗ രൂപത്തിൽ ജ്യൂസുകൾ ഉപ്പുരസമുള്ള ഭക്ഷണത്തിനൊപ്പം കഴിക്കരുത്. പാലും ഉപ്പുരസമുള്ള ഭക്ഷണങ്ങൾക്കൊപ്പം പാടില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങളും ജ്യൂസുകളും ഉൗണിനൊപ്പം കഴിക്കുന്നതിന് പകരം അവക്ക് മുമ്പോ ശേഷമോ കഴിക്കുന്നതാണ് ഗുണകരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam