ലിവർ സിറോസിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കരളിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങള്‍
ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്. വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരൾ സിറോസിസിന്‍റെ ലക്ഷണമാകാം.
ലിവർ സിറോസിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ലിവർ സിറോസിസ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:
1. മദ്യം
അമിത മദ്യപാനം മൂലം ലിവർ സിറോസിസ് രോഗമുണ്ടാകാം എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ മദ്യപാനം പരിമിതപ്പെടുത്തുക.
2. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ അവ ഒഴിവാക്കുക.
3. മധുരം
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
4. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും കരളിന് നല്ലതല്ല.
5. പ്രോസസിഡ് ഭക്ഷണങ്ങള്‍
പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കേണ്ടതും പ്രധാനമാണ്.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam