
പടികള്‍ അധവാ പടവുകള്‍ ചവിട്ടി കയറാന്‍ നമ്മുക്ക് എല്ലാവര്‍ക്കും മടിയാണ്. ഓഫീസിലെ പടികള്‍ കയറാതെ ലിഫ്റ്റ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. മടി തന്നെയാണ് പ്രധാന കാരണം.എന്നാല്‍ ഈ മടി നിങ്ങളില്‍ പല തരത്തിലുളള ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ശരീരം അനങ്ങാതെയിരുന്നാല്‍ നിങ്ങള്‍ പൊണ്ണതടയന്‍മാരാകും.
ഹൃദയത്തെയും അവ ബാധിക്കും. അതിനാല്‍ ശരീരം അനങ്ങിയുളള ജോലിയോ വ്യായാമം ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്. വ്യായാമം ചെയ്യാന്‍ സമയം ഇല്ലാത്തവര്‍ക്ക് പടവുകള്‍ അധവാ പടികള്‍ കയറാന്‍ ശ്രമിക്കുക. ഇങ്ങനെ പടികള്‍ കയറിയാലുളള ഗുണങ്ങള്‍ നോക്കാം.
1. ദിവസവും പടികള്‍ കയറിയാൽ അമിതവണ്ണം കുറയും.
2. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലത്.
3. ചീത്ത കൊളസ്ട്രോൾ കുറയ്ക്കും
4. പേശികളുടെ ആരോഗ്യത്തിന് നല്ലത്
5. കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam