സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ദമ്പതികള്‍ക്ക് സംഭവിക്കുന്നത്...!

By Web DeskFirst Published Jul 9, 2017, 4:15 PM IST
Highlights

ഇത് സോഷ്യല്‍മീഡിയാക്കാലം. കൊച്ചുകുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യത്തില്‍ എത്തിയവര്‍ വരെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിനും ഗുണവും ദോഷവുമുണ്ട്. എന്നാല്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കാതിരിക്കുന്നതുകൊണ്ട് സന്തോഷകരമായ ജീവിതം ലഭിക്കുന്ന ഒരു കൂട്ടരുണ്ട്- ദമ്പതിമാര്‍. സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സോഷ്യല്‍മീഡിയയ്ക്ക് ഒരു പ്രാധാന്യവുമില്ലത്രേ. വെറുതേയങ്ങ് പറയുന്നതല്ല. അതിന് ചില കാരണങ്ങളുമുണ്ട്... അത് എന്തൊക്കെയാണെന്ന് നോക്കാം...

1, സോഷ്യല്‍മീഡിയ ഉപയോഗിക്കാത്ത ദമ്പതികള്‍ കൂടുതല്‍ സമയവും ഒരുമിച്ച് കഴിയുന്നു. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കേണ്ടിവരുന്നില്ല.

2, ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനാകുന്നു. ആഘോഷങ്ങള്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാതെ ജീവിതം മുന്നോട്ടുപോകും.

3, സോഷ്യല്‍മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിനുള്ള സമയം ദാമ്പത്യജീവിതത്തിന് പ്രയോജനകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

4, സോഷ്യല്‍മീഡിയ പോസ്റ്റുകളെക്കുറിച്ച് ആലോചിക്കാതെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനാകുന്നു.

5, സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ ദാമ്പത്യജീവിതത്തിലെ താളപ്പിഴകള്‍, അതില്‍ പോസ്റ്റ് ചെയ്‌തു വഷളാക്കും. സോഷ്യല്‍മീഡിയ ഉപയോഗിക്കാതിരുന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാകും.

6, ജീവിതത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്, ജീവിതത്തിലെ ഊഷ്‌മളത ഇല്ലാതാക്കും. ഉദാഹരണത്തിന് പങ്കാളിയുടെ ജന്മദിനത്തിന് സോഷ്യല്‍മീഡിയയിലൂടെ ആശംസ നേരുന്നതിനേക്കാള്‍ നേരിട്ട് അറിയിക്കുന്നതാണ് ബന്ധം ദൃഢമാക്കുക.

7, സോഷ്യല്‍മീഡിയ ഉപയോഗിക്കാതിരുന്നാല്‍, നിങ്ങള്‍ക്ക് ആരോടും ഒരുകാര്യവും ബോധ്യപ്പെടുത്തികൊടുക്കേണ്ട ആവശ്യമില്ല.

8, ജീവിതത്തിലെ അനുപമമായ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതുവഴി മറ്റൊരാളുടെ അസൂയയ്‌ക്ക് പാത്രമാകുകയോ, ഇടപെടലിന് വിധേയമാകുകയോ ചെയ്യേണ്ടിവരില്ല.

9, സോഷ്യല്‍മീഡിയയിലൂടെ പ്രണയമോ അഭിനന്ദനമോ കൈമാറുന്നതിനേക്കാള്‍ ഊഷ്‌മളത, അത് നേരിട്ട് ചെയ്യുമ്പോഴാണ്.

10, സോഷ്യല്‍മീഡിയ ഉപയോഗിക്കാതിരുന്നാല്‍, തങ്ങളുടെ ബന്ധത്തെക്കുറിച്ച് താരതമ്യം ചെയ്യുന്നത് ഒഴിവാകും.

click me!