മകരാസനം- ബിപി നിയന്ത്രിക്കാന്‍ ഒരു യോഗമുറ

By Web DeskFirst Published Oct 19, 2017, 3:05 PM IST
Highlights

ഇക്കാലത്തെ പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് മാനസികസമ്മര്‍ദ്ദവും, രക്തസമ്മര്‍ദ്ദവുമൊക്കെ. കൃത്യമായി ചില യോഗമുറകള്‍ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാകും. ഇതിന് സഹായകരമായ യോഗമുറയാണ് മകരാസനം. മകരാസനം സ്ഥിരമായി അഭ്യസിച്ചാല്‍ ശരീരത്തിന് കൂടുതല്‍ ഉന്മേഷം ലഭിക്കുകയും വായുക്ഷോഭം പരിഹരിക്കപ്പെടുകയും ചെയ്യും. ഇത്തവണ യോഗാരോഗ്യത്തില്‍ മകരാസനം എങ്ങനെയാണ് അഭ്യസിക്കുന്നതെന്ന് നോക്കാം...

മകരാസനം

നിരപ്പായ തറയിൽ കൈകൾ മുകളിലേക്ക് നീട്ടി നെറ്റി തറയിൽ സ്പർശിച്ച് കമിഴ്‌ന്നു കിടക്കുക. പാദങ്ങൾ മലർത്തി അടുപ്പിച്ചു വെക്കുക.
ഇനി സാവധാനം വലതു കൈപ്പത്തി ഇടതു തോളത്തും ഇടതു കൈപ്പത്തി വലതു തോളത്തുമായി വെക്കുക. കാലുകൾ അകറ്റി വെക്കുക. പാദങ്ങൾ വിപരീത ദിശയിലേക്കായിരിക്കണം.

ഈ സമയത്ത് താടി കൈകളിൽ മുട്ടിച്ചു വെക്കണം.

ഈ നിലയിൽ 10 മുതൽ 25 തവണവരെ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക.

മാനസിക പിരിമുറുക്കം കുറക്കുന്നതിനും ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതിനും ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനും വായുക്ഷോഭം പരിഹരിക്കുന്നതിനും ഈ ആസനം വളരെ നല്ലതാണ്.

കൈകാലുകൾ സ്വതന്ത്രമാക്കി ശ്വാസോച്ഛ്വാസം ക്രമപ്പെടുത്തി വിശ്രമാവസ്ഥയിൽ എത്തിയിട്ട് വേണം ആസനം അവസാനിപ്പിക്കാൻ.

click me!