ഷെം എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്. ഇയാള്‍ വിമാനത്തില്‍ കയറി തനിക്ക് അനുവദിച്ച സീറ്റില്‍ ഇരിക്കുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് സഹോദരി എയര്‍ ഹോസ്റ്റസ് വേഷത്തില്‍ സുരക്ഷാ അനൗണ്‍സ്‌മെന്റുകള്‍ നല്‍കുന്നതും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതുമെല്ലാം ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി. 

നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇപ്പോഴിതാ രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. സ്വന്തം സഹോദരി ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന വിമാനത്തില്‍ യാത്രക്കാരനായി എത്തിയ സഹോദരനെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഷെം എന്ന യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്. ഇയാള്‍ വിമാനത്തില്‍ കയറി തനിക്ക് അനുവദിച്ച സീറ്റില്‍ ഇരിക്കുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് സഹോദരി എയര്‍ ഹോസ്റ്റസ് വേഷത്തില്‍ സുരക്ഷാ അനൗണ്‍സ്‌മെന്റുകള്‍ നല്‍കുന്നതും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതുമെല്ലാം ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി. യാത്രയിലുടനീളം ഇരുവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ യാത്ര അവസാനിക്കാറായപ്പോള്‍ ഇയാള്‍ സഹോദരിയോടും മറ്റ് ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരോടുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.

'ഫ്‌ളൈറ്റ് അറ്റന്‍ഡറായി സ്വന്തം സഹോദരി എത്തിയാല്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. 17 മില്ല്യണ്‍ വ്യൂവേഴ്സാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.

Scroll to load tweet…

Also Read: വണ്ണം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...