സിനിമയില്‍ കാണിക്കുന്ന ഭക്ഷണം ലൈവ് ആയി കയ്യില്‍ കിട്ടിയാലോ? വൈറലായി വീഡിയോ

By Web TeamFirst Published Dec 5, 2023, 3:38 PM IST
Highlights

നമ്മള്‍ തിയേറ്ററിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കെ തന്നെ അതില്‍ കാണുന്ന വിഭവങ്ങള്‍ ലൈവായി മുന്നിലെത്തിയാലോ! അതും സിനിമയില്‍ കാണുന്ന അതേ രൂപത്തില്‍ അവതരിപ്പിച്ച് ഒരു മാറ്റവും വരുത്താതെ...

സിനിമ കാണുമ്പോള്‍ അതില്‍ എന്തെങ്കിലും ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്ന രംഗങ്ങള്‍ വരുമ്പോള്‍ മിക്കപ്പോഴും കാഴ്ചക്കാരില്‍ വലിയൊരു വിഭാഗം പേര്‍ക്കും ആ ഭക്ഷണത്തോട് കൊതി തോന്നാറുണ്ട്. ഇത് വളരെ സഹജമായൊരു തോന്നലാണ്. ഫുഡ് വീഡിയോകള്‍ കാണുമ്പോഴും നമുക്ക് ഭക്ഷണത്തോട് കൊതി തോന്നാറുണ്ട്. ഭക്ഷണം കാണുന്നതോ, ഭക്ഷണത്തിന്‍റെ ഗന്ധം അനുഭവിക്കുന്നതോ എല്ലാം നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുന്നത് മൂലമാണ് ഇങ്ങനെ കൊതി തോന്നുന്നത്.

പലരും സിനിമയിലോ സീരീസിലോ മറ്റ് വീഡിയോകളിലോ എല്ലാം കാണുന്ന വിഭവങ്ങള്‍ പിന്നീട് വാങ്ങി കഴിക്കുകയോ പാകം ചെയ്ത് കഴിക്കുകയോ എല്ലാം ചെയ്യാറുണ്ട്. എന്നാല്‍ നമ്മള്‍ തിയേറ്ററിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കെ തന്നെ അതില്‍ കാണുന്ന വിഭവങ്ങള്‍ ലൈവായി മുന്നിലെത്തിയാലോ! അതും സിനിമയില്‍ കാണുന്ന അതേ രൂപത്തില്‍ അവതരിപ്പിച്ച് ഒരു മാറ്റവും വരുത്താതെ...

ഇതെങ്ങനെ സാധിക്കും എന്ന സംശയം തന്നെയായിരിക്കും ഏവര്‍ക്കും. പക്ഷേ ഇതും നടക്കും. ഇങ്ങനെയൊരു പുതുപുത്തൻ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണൊരു യുഎസ് കമ്പനി. 

സിനിമയും കാണാം, ഒപ്പം അതില്‍ കാണിക്കുന്ന വിവിധ വിഭവങ്ങളും ലൈവായി കഴിക്കാം. ഇതാണ് കമ്പനിയുടെ ഓഫര്‍. ഇങ്ങനെ 'ഹോം എലോൺ' എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതും ഇടയ്ക്ക് കാഴ്ചക്കാര്‍ക്ക് സ്ക്രീനില്‍ കാണുന്ന വിഭവങ്ങള്‍ നല്‍കുന്നതുമെല്ലാം ഒരു വീഡിയോയിലൂടെ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.

വമ്പിച്ച സ്വീകരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐസ്ക്രീമും, വൈനും, പാസ്തയും, സീഫുഡും അടക്കം സ്ക്രീനില്‍ കാണുന്ന വിഭവങ്ങളെല്ലാം അതേ സമയത്ത് അതേ പെര്‍ഫക്ഷനോടെ കാഴ്ചക്കാര്‍ക്ക് വിളമ്പുന്നു. 

മിക്കവര്‍ക്കും ഈ ആശയം ബോധിച്ച മട്ടാണ്. സിനിമ കാണുക എന്ന ലക്ഷ്യത്തോടെയോ ഭക്ഷണം കഴിക്കുക എന്ന ലക്ഷ്യത്തോടെയോ അല്ല ഇതിന് പോകേണ്ടത് മറിച്ച് വ്യത്യസ്തമായ പുതിയൊരനുഭവം തന്നെയായിരിക്കും ഇതെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ കാണിക്കുന്ന പല സിനിമകളുടെയും പേരുകള്‍ പറഞ്ഞ് ഇവയും ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന ആവശ്യമുന്നയിക്കുന്നവരും ഏറെ. എന്തായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ദശലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടിരിക്കുന്നത്. 

വീഡിയോ...

Also Read:-പീനട്ട് ബട്ടര്‍ കഴിക്കുന്നത് നല്ലതാണോ? അതോ ഇത് ആരോഗ്യത്തിന് ദോഷകരമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!