ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗൂച്ചിയുടെ പുത്തന്‍ ജീന്‍സാണ് ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 'പുല്ലിന്റെ കറ'യുള്ള ജീന്‍സാണ് ഇവിടത്തെ താരം. 

വിന്‍റര്‍ കളക്‌ഷന്‍റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീൻസ് ഗൂച്ചി അവതരിപ്പിച്ചത്. കാൽമുട്ടിന്റെ ഭാഗത്താണ് ഈ കറ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓർഗാനിക് കോട്ടൻ കൊണ്ടുള്ള ഈ ജീൻസ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

 

1,200 ഡോളർ ആണ് ഇതിന്‍റെ വില. അതായത്,  ഏകദേശം 88,290 ഇന്ത്യന്‍ രൂപ. 1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വിലകൂടുന്നതനുസരിച്ച് കൂടുതൽ പോക്കറ്റുകളും കറയും ഉണ്ടാകും.

 

2019 ൽ ‘ചെളി പിടിച്ച’ ഡിസൈനിലുള്ള ഷൂസ് ആയിരുന്നു ഗൂച്ചി അവതരിപ്പിച്ചത്. 60,000 രൂപയായിരുന്നു അന്ന് അതിന്‍റെ വില.

 

Also Read: 'ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോഴും സ്റ്റൈലിനൊരു കുറവും വേണ്ട' ; ഗുച്ചിയുടെ ഫുട്‌വെയറിന് വിമർശനം