Ahaana Krishna | മഞ്ഞയില്‍ മനോഹരി; കാഞ്ചീപുരം ലെഹങ്കയില്‍ തിളങ്ങി അഹാന കൃഷ്ണ

Published : Nov 05, 2021, 09:46 AM IST
Ahaana Krishna |  മഞ്ഞയില്‍ മനോഹരി; കാഞ്ചീപുരം ലെഹങ്കയില്‍ തിളങ്ങി അഹാന കൃഷ്ണ

Synopsis

അഹാനയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ദീപാവലിയോട് അനുബന്ധിച്ചാണ് താരം പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള മലയാളത്തിന്‍റെ യുവനടിയാണ് അഹാന കൃഷ്ണ (Ahaana krishna). വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ (photos) മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 24 ലക്ഷത്തോളം ഫോളോവേഴ്സാണ് (followers) താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത് (instagram). അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ (Social media) ശ്രദ്ധ നേടാറുമുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ദീപാവലിയോട് അനുബന്ധിച്ചാണ് അഹാന പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

മഞ്ഞ നിറത്തിലുള്ള ലെഹങ്കയാണ് വേഷം. കാഞ്ചീപുരത്തിന്‍റെ ലെഹങ്കയോടൊപ്പം നീല നിറത്തിലുള്ള ദുപ്പട്ട ആണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. തലയില്‍ മഞ്ഞ ജെമന്തി പൂവും അണിഞ്ഞിട്ടുണ്ട്.  മെറൂണ്‍ നിറത്തിലുള്ള കുപ്പിവളകളും മറ്റ് ട്രെഡീഷണല്‍ ആഭരണങ്ങളുമാണ് ആക്സസറൈസ്. 

 

ചിത്രങ്ങളോടൊപ്പം ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. അസാനിയ നസ്റിന്‍ ആണ് സ്റ്റൈലിസ്റ്റ്. ഉണ്ണി ആണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. 

 

Also Read: ഫ്ലോറൽ ലെഹങ്കയിൽ മനോഹരി; ദീപാവലി ലുക്ക് പങ്കുവച്ച് പ്രിയങ്ക ചോപ്ര

അതേസമയം, അഹാന അടുത്തിടെ പുറത്തിറക്കിയ തന്‍റെ ആദ്യ സംവിധാന സംരംഭമായ ‘തോന്നൽ’ എന്ന സംഗീത ആൽബം ചുരുങ്ങിയ സമയത്തിനകമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ