ഗോള്‍ഡന്‍- ഓഫ് വൈറ്റ് നിറത്തിലുള്ള മനോഹരമായ ലെഹങ്കയും ചോളിയും ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. അർപ്പിത മേത്ത ആണ് ഈ ഫ്ലോറൽ പ്രിന്‍റ് ചെയ്ത  ലെഹങ്ക ഡിസൈന്‍ ചെയ്തത്. 

പതിനെട്ടാം വയസ്സില്‍ രാജ്യത്തിന് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര (Priyanka Chopra). ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരം തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് (Fashion statement) സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും (social media) വളരെ അധികം സജ്ജീവമാണ് പ്രിയങ്ക. ഇപ്പോഴിതാ ദീപാവലിയോട് (Diwali) അനുബന്ധിച്ച് പ്രിയങ്ക സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് (photos) ആരാധകരുടെ ശ്രദ്ധ നേടുന്നത്. 

ഗോള്‍ഡന്‍- ഓഫ് വൈറ്റ് നിറത്തിലുള്ള മനോഹരമായ ലെഹങ്കയും ചോളിയും ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. അർപ്പിത മേത്ത ആണ് ഈ ഫ്ലോറൽ പ്രിന്‍റ് ചെയ്ത ലെഹങ്ക ഡിസൈന്‍ ചെയ്തത്. 79,000 രൂപയാണ് ഇതിന്‍റെ വില. ഫ്ലോറൽ മിററർ ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ​ഹെവി ചോക്കറും കമ്മലുമാണ് ഇതിനോടൊപ്പം താരം അണിഞ്ഞത്. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവച്ചത്. എല്ലാവർക്കും ദീപാവലി ആശംസകൾ കുറിച്ചാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഏവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും പകരുന്നു എന്നും താരം കുറിച്ചിട്ടുണ്ട്. 

ഭര്‍ത്താവ് നിക് ജോനാസ് ഉൾപ്പെടെ നിരവധി പേരാണ് പ്രിയങ്കയുടെ ദീപാലി ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്തത്. ഇതാണ് ശരിയായ ദീപാവലി ഔട്ട്ഫിറ്റ് എന്നാണ് ആരാധകരുടെ അഭിപ്രായം. 

View post on Instagram

Also Read: നിക്കിന്‍റെ ജാക്കറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; വില 2 ലക്ഷം രൂപ!