അമ്മയെ ഒരുക്കാന്‍ ആരാധ്യയും; പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ; വീഡിയോ

Published : Oct 03, 2023, 11:02 AM ISTUpdated : Oct 03, 2023, 11:11 AM IST
അമ്മയെ ഒരുക്കാന്‍ ആരാധ്യയും; പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ; വീഡിയോ

Synopsis

പാരീസ് ഫാഷന്‍ വീക്കില്‍ റാംപ് വാക്ക് ചെയ്യുന്ന ഐശ്വര്യയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അന്നും ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ഐശ്വര്യ റായ് ബച്ചൻ. പാരീസ് ഫാഷന്‍ വീക്കില്‍ റാംപ് വാക്ക് ചെയ്യുന്ന ഐശ്വര്യയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  സീക്വിന്‍സുകളും  ബീഡ് എംബ്രോയ്ഡറിയും കൊണ്ട് നിറഞ്ഞ് തിളങ്ങുന്ന ഗോൾഡൻ സിലൗറ്റ് ഗൗണിൽ ആണ് ഐശ്വര്യ റാംപ് വാക്ക് ചെയ്തത്. 

ബോഡികോൺ വസ്ത്രത്തിനൊപ്പം ഒരു ഗോൾഡൻ ഷിയർ കേപ്പും താരം പെയര്‍ ചെയ്തു. ഡയമണ്ട് മോതിരങ്ങളായിരുന്നു ഐശ്വര്യയുടെ ആക്സസറീസ്.  ബോൾഡ് വിംഗ്ഡ് ഐലൈനർ, ഗോൾഡ് ഐ ഷാഡോ, ഹെവി ബ്ലഷ്, മസ്‌കാര എന്നിവ കൊണ്ട് ഹെവി മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. 

 

മകള്‍ ആരാധ്യ ബച്ചനും ഐശ്വര്യക്കൊപ്പം പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അമ്മയെ ഒരുക്കുന്നവരുടെ കൂട്ടത്തില്‍ ആരാധ്യയും ഉണ്ടായിരുന്നു. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഐശ്വര്യയുടെ ഒരു ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയ്ക്ക് നിരവധി പേര്‍ ലൈക്കും കമന്‍റുകളും രേഖപ്പെടുത്തുകയും ചെയ്തു. 

 

Also read:  താരനും തലമുടി കൊഴിച്ചിലും തടയാന്‍ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം...

youtubevideo

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ