കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും. 

താരനും തലമുടി കൊഴിച്ചിലുമാണ് പലരുടെയും പ്രധാന പ്രശ്നം. താരന്‍, തലചൊറിച്ചിൽ, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും മുടി കൊഴിച്ചിലിനെ തടയുകയും തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും. 

ഇതിനായി കറ്റാർവാഴയോടൊപ്പം ഉലുവ കൂടി ചേര്‍ത്തുള്ള ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയും. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. താരന്‍ അകറ്റാനും ഉലുവ സഹായിക്കും. ഇതിനായി ആദ്യം മൂന്ന് ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം രാവിലെ ഇതിനെ പേസ്റ്റായി അരച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർക്കാം. ശേഷം ഈ മിശ്രിതം തലയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. അതുപോലെ തന്നെ, തൈര്, ചെറുനാരങ്ങാ നീര് എന്നിവ കറ്റാർവാഴ നീരിൽ കലർത്തി തലയോട്ടിയിൽ തേയ്ക്കുന്നതും താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. 

ഉള്ളി നീരിനൊപ്പം കറ്റാര്‍വാഴ ചേര്‍ത്ത് പാക്ക് തയ്യാറാക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ ഉള്ളിനീരിൽ അല്പം കറ്റാര്‍വാഴ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറയും. 

കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും. 

Also read: തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍...

youtubevideo