ഫ്ലോറല്‍ പ്രിന്‍റില്‍ 'പൂത്തുലഞ്ഞ്' ആഷ്; പാരീസ് ഫാഷന്‍ വീക്ക് 'ഐശ്വര്യമയം'

Published : Sep 29, 2019, 03:54 PM ISTUpdated : Sep 29, 2019, 04:21 PM IST
ഫ്ലോറല്‍ പ്രിന്‍റില്‍ 'പൂത്തുലഞ്ഞ്' ആഷ്; പാരീസ് ഫാഷന്‍ വീക്ക് 'ഐശ്വര്യമയം'

Synopsis

പര്‍പ്പിള്‍ നിറത്തിലുള്ള ഫ്ലോറല്‍ പ്രിന്‍റുകളോടും ട്രെയ്നോടും കൂടിയ മനോഹരമായ വസ്ത്രമണിഞ്ഞാണ് ഐശ്വര്യ റായി പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയത്. 

പാരീസ്: ഫാഷന്‍റെ കാര്യത്തില്‍ കോമ്പ്രമൈസിന് ശ്രമിക്കാത്ത നടിയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ഫാഷന്‍ വീക്കുകളിലും പൊതുചടങ്ങുകളിലും വസ്ത്രധാരണത്തില്‍ എന്നും വ്യത്യസ്തത പുലര്‍ത്തിയിട്ടുള്ള ഐശ്വര്യയെ പാപ്പരാസികള്‍ പിന്തുടരുന്നതിന് ഒരു കാരണം താരത്തിന്‍റെ 'ഫാഷന്‍ സെന്‍സ്' തന്നെയാണ്. പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ആഷ് പതിവ് തെറ്റിച്ചില്ല. 

പര്‍പ്പിള്‍ നിറത്തിലുള്ള ഫ്ലോറല്‍ പ്രിന്‍റുകളോടും ട്രെയ്നോടും കൂടിയ മനോഹരമായ വസ്ത്രമണിഞ്ഞാണ് ഇക്കുറി ആഷ് ആരാധകരെ അമ്പരപ്പിച്ചത്. കടുംചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റികും ഐമേക്കപ്പും താരത്തെ അതിസുന്ദരിയാക്കി. മകള്‍ ആരാധ്യക്കൊപ്പമെത്തിയ ആഷിന്‍റെ ചിത്രങ്ങള്‍ aishwaryascrown എന്ന ഇന്‍സ്റ്റാഗ്രാം പേജിലും പങ്കുവെച്ചിരുന്നു. 

 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ