മകളുടെ പേര് പങ്കുവച്ച് ആലിയ ഭട്ട്; ഒപ്പം ആദ്യ ചിത്രവും!

Published : Nov 24, 2022, 07:57 PM ISTUpdated : Nov 24, 2022, 09:42 PM IST
മകളുടെ പേര് പങ്കുവച്ച് ആലിയ ഭട്ട്; ഒപ്പം ആദ്യ ചിത്രവും!

Synopsis

മകള്‍ പിറന്ന സന്തോഷവാര്‍ത്തയും ആലിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം'- ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

മകളുടെ പേരും ചിത്രവും പങ്കുവച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ആലിയയുടെ തൊട്ടടുത്ത് രണ്‍ബീര്‍ കപൂര്‍ മകളെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ആലിയ സോഷ്യല്‍ മീഡിയയിലൂടെ മകളുടെ പേര് പങ്കുവച്ചത്. 'റാഹ' എന്നാണ് മകളുടെ പേര്. തങ്ങള്‍ക്കൊപ്പം കുഞ്ഞിന്‍റെ മുഖവും വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാല്‍ റാഹ എന്ന് കുറിച്ച ഫുട്ബോൾ ജേഴ്സിയുടെ ചിത്രം പുറകില്‍ വ്യക്തമാണ്. 

റാഹ എന്ന പേരിന്‍റെ അര്‍ത്ഥങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സന്തോഷം, സമാധാനം തുടങ്ങിയവയാണ് പല ഭാഷകളിലായി റാഹയുടെ അര്‍ത്ഥങ്ങള്‍. കുഞ്ഞിന്‍റെ മുത്തശ്ശിയാണ് പേര് നിര്‍ദ്ദേശിച്ചതെന്നും ആലിയ പോസ്റ്റില്‍ കുറിച്ചു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. എന്തായാലും താരത്തിന്‍റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

മകള്‍ പിറന്ന സന്തോഷവാര്‍ത്തയും ആലിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം'- ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആലിയ പരസ്യമായി പങ്കുവച്ചത്. നവംബറിലാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. 

Also Read: 'ഈ രാത്രി നിനക്ക് ഉറക്കം ഇല്ലേ, ആരോടാ ഈ സംസാരം'; രാത്രികളിലെ സദാചാര മെസേജുകളെ കുറിച്ച് ഡോക്ടറുടെ കുറിപ്പ്

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം